ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രിംകോടതി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) നിന്ന് ഇലക്ടറൽ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഇലക്ടറൽ ബോണ്ട് സ്കീം റദ്ദാക്കിയ സുപ്രീംകോടതി, ബോണ്ട് സംവിധാനം വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്നും വിലയിരുത്തി. ഇലക്ടറൽ ബോണ്ടുകളെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി, കള്ളപ്പണം തടയുന്നുവെന്ന് പറഞ്ഞ് വോട്ടറുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കാനാവില്ലെന്ന് വ്യക്തമാക്കി.

ഇലക്ടറൽ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. 1000 രൂപ മുതൽ ബോണ്ടുകൾ ലഭ്യമാകും. എസ്ബിഐയുടെ നിശ്ചിത ശാഖകൾ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ ലഭ്യമാകൂ. അതുകൊണ്ട് തന്നെ എസ്ബിഐയോട് വിവരങ്ങൾ അറിയിക്കാൻ സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. 2019 മുതലുള്ള വിവരങ്ങൾ നൽകാനാണ് നിർദേശം.

രാഷ്‌ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നത് സുതാര്യമാക്കാൻ 2018ലെ പൊതു ബജറ്റിലാണ് ഇലക്‌ടറൽ ബോണ്ട് സ്കീം കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. 2018 മാർച്ചിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ പാസ്സാക്കിയതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ജനപ്രാതിനിധ്യ നിയമം, റിസർവ് ബേങ്ക് ഓഫ് ഇന്ത്യ ആക്ട്, ആദായനികുതി നിയമം തുടങ്ങി നിരവധി നിയമങ്ങൾ ഭേദഗതി ചെയ്താണ് പദ്ധതി നടപ്പാക്കിയത്. സ്റ്റേറ്റ് ബേങ്കിന്റെ പ്രത്യേക ശാഖകളിൽ നിന്ന് 1,000 രൂപ മുതൽ ഒരു ലക്ഷം വരെയുള്ള തുകയുടെ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാവുന്നതാണ് പദ്ധതി. ഇലക്ട്രൽ ബോണ്ടിൽ ആരാണ് പണം നൽകിയതെന്ന് വെളിപ്പെടുത്തേണ്ടതില്ല. സംഭാവന നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. ഈ വ്യവസ്ഥയ്‌ക്കെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌സ് റിഫോംസ്, സിപിഐഎം അടക്കമുള്ളവരാണ് പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഈ കേസിലാണ് നിലവിലെ നിർണായക വിധി.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്മാരുടെ വിവരാവകാശത്തെയും അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെയും ഇലക്‌ട്രൽ ബോണ്ടുകൾ ലംഘിക്കുന്നതായി ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. കള്ളപ്പണം തടയാൻ എന്ന പേരിൽ വിവരാവകാശം തടസപ്പെടുത്താൻ കഴിയില്ല. സംഭാവന നൽകുന്നവർക്ക് സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ സ്വാധീനം ഉണ്ടാകും എന്നും കോടതി നിരീക്ഷിച്ചു. കള്ളപ്പണം നിയന്ത്രിക്കാനുള്ള ഏക മാർഗം ഇലക്ടറല്‍ ബോണ്ടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിൽ രാഷ്ട്രീയ സ്വകാര്യതയ്ക്കുള്ള പൗരൻ്റെ അവകാശവും ഉൾപ്പെടുന്നു. രാഷട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. പദ്ധതിയുടെ സുതാര്യതയും നിയമസാധുതയും പരിശോധിച്ചാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....