സംസ്ഥാന ബജറ്റ് നാളെ, ഫീസുകളും നിരക്കുകളും വര്‍ധിപ്പിക്കുമോ?

സംസ്ഥാന ബജറ്റ് നാളെഅവതരിപ്പിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തും എന്നാണ് കരുതുന്നത്. വരുമാനം കൂട്ടുന്നതിനായിരിക്കും മുഖ്യപരിഗണന. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ സാധ്യമായ മേഖലകളിൽനിന്നെല്ലാം വരുമാനം കണ്ടെത്താനുള്ള പ്രഖ്യാപനങ്ങൾ നാളത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റിൽ നടപടികളുണ്ടാകും. മദ്യത്തിനടക്കം നികുതി നിരക്കുകൾ വലിയ രീതിയിൽ കൂടാനിടയില്ല. എങ്കിലും ഫീസുകളും നിരക്കുകളും വര്‍ധിപ്പിക്കുമോ, ജനകീയ പ്രഖ്യാപനങ്ങൾ എന്തൊക്കെയുണ്ടാകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എല്ലാവരും ചേർന്ന് നാടിന്റെ വരുമാനം വർധിപ്പിച്ചാലേ ക്ഷേമപദ്ധതികളടക്കം മുന്നോട്ടുകൊണ്ടുപോകാനാവൂ എന്ന് കെ.എൻ.ബാലഗോപാൽ പറഞ്ഞു. വൻതോതിൽ നികുതി കൂട്ടാൻ സംസ്ഥാനത്തിനു കഴിയില്ല. സാധാരണക്കാരന് അധിക ബാധ്യതയാകുന്ന നിര്‍ദ്ദേശങ്ങൾ അധികമുണ്ടാകില്ലെന്നും ധനമന്ത്രി സൂചിപ്പിക്കുന്നു. ജനങ്ങൾക്കിഷ്ടപ്പെട്ട, കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റാവും അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യനിക്ഷേപവും ഉത്പാദനവും കാര്യമായി വർധിപ്പിക്കാനുള്ള പരിപാടിയും പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. ഭൂമിയിടപാടുകൾ കുറഞ്ഞതിനാൽ ഭൂമിയുടെ ന്യായവില വർധിപ്പിക്കുന്നത് ഒഴിവാക്കിയേക്കും. ന്യായവില എല്ലാ വർഷവും അഞ്ചു ശതമാനം കൂട്ടുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ക്ഷേമപെൻഷൻ അഞ്ചുമാസമായി കുടിശ്ശികയാണെങ്കിലുംഅല്പമെങ്കിലും കൂട്ടാൻ സാധ്യതയുണ്ട്. 2500 രൂപ പെൻഷൻ നൽകുമെന്നായിരുന്നു എൽ.ഡി.എഫ്. പ്രകടനപത്രികയിൽ വാഗ്ദാനംചെയ്തത്. ഇപ്പോൾ 1600 ആണ്. ക്ഷേമപെൻഷൻ കൂട്ടാനുള്ള സാധ്യത തീരെ കുറവാണ്. മാസം 900 കോടി വച്ച് കണക്ക് കൂട്ടിയാലും ആറ് മാസത്തെ ക്ഷേമപെൻഷൻ കുടിശിക തീര്‍ക്കാൻ മാത്രം വേണം 5400 കോടി രൂപ. സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും കിട്ടേണ്ട ഡിഎ 2021 മുതൽ കുടിശികയാണ്. ഏഴ് തവണകളായി 22% ഡിഎ വർദ്ധനവാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ കടം പറഞ്ഞ് നിർത്തിയിട്ടുള്ളത്.

‘ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്’ ഇന്ത്യയിൽ ഇതുവരെ കേസുകളില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് DGHS

ചൈനയില്‍ അതിവേഗം പടർന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (DGHS) ഡോ. അതുല്‍ ഗോയല്‍. ഇന്ത്യയില്‍ ഇതുവരെ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകളൊന്നും...

ശബരിമലയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനം

ശബരിമലയിൽ ഈ മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തിൽ വൻവർധനയെന്ന് റിപ്പോർട്ട്. ദേവസ്വം ബോർഡിന് കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനം ലഭിച്ചു. ഇത് കൂടാതെ കാണിക്ക, അരവണ വിൽപന എന്നിവയിലൂടെയും അധിക വരുമാനം...

സിനിമ പ്രീമിയറിനിടെ തിക്കിലും തിരക്കിലും യുവതി കൊല്ലപ്പെട്ട കേസിൽ നടൻ അല്ലു അർജുന് ജാമ്യം

പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും യുവതി കൊല്ലപ്പെട്ട കേസിൽ നടൻ അല്ലു അർജുന് ജാമ്യം. തിയറ്ററിൽ പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ യുവതി...

ഗുരുവായൂർ – മധുര എക്സ്പ്രസ് ട്രെയിനിൻ്റെ ബോഗികൾ വേർപ്പെട്ടു

ഗുരുവായൂരിൽ നിന്നും മധുരയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിനിൻ്റെ ബോഗികൾ വേർപ്പെട്ടു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ ആര്യങ്കാവിൽ വെച്ചാണ് വേർപെട്ടത്. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ട്രെയിനിൻ്റെ മധ്യഭാഗത്തെ...

മൃദം​ഗ വിഷൻ എംഡി നികോഷ് കുമാറിന് ഇടക്കാല ജാമ്യം

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മൃദം​ഗ വിഷൻ എംഡി നികോഷ് കുമാറിന് ഇടക്കാല ജാമ്യം. ഈ മാസം ഏഴ് വരെയാണ് ജാമ്യം അനുവദിച്ചത്....

യു എ ഇ വീസ പൊതുമാപ്പ് ഇന്ന് അവസാനിക്കും

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളെ ശിക്ഷാനടപടികളോ ഇല്ലാതെ താമസരേഖകൾ ശരിയാക്കാനും രാജ്യം വിടാനും അവസരം നൽകുന്ന പൊതുമാപ്പ് പദ്ധതി ഇന്ന് അവസാനിക്കും. ദുബായ് എമിറേറ്റിൽ ഇതിനകം 2,36,000 പേർ പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്തിയതായി...

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു. അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ചുള്ള കേന്ദ്ര സർക്കാറിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു. എന്നാൽ പ്രത്യേക ധനസഹായ...

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി

യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്ക് തിരിച്ചടി. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റാഷദ് അൽ–അലിമി അനുമതി നൽകി. മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക...