രാജ്യത്തെ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ എസ്ഐആർ നടപടികൾക്കുശേഷം പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് നിരവധി പേർ പുറത്തായി. കേരളത്തിൽ നിന്ന് മാത്രം 24 ലക്ഷത്തിലധികം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24,08,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍. ഇതിന്റെ അച്ചടിച്ച പതിപ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൈമാറി. ആകെ 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. 6,49,885 വോട്ടര്‍മാർ മരണമടഞ്ഞു. 6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. 8.16 ലക്ഷം പേർ താമസം മാറി. ഒന്നിൽ കൂടുതൽ തവണ പേരുള്ളവർ 1.36 ലക്ഷം പേർ.
കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണത്തിൽ 8.65 ശതമാനത്തിന്റെ കുറവാണ് കരട് പട്ടിക പ്രകാരം ഉണ്ടായിരിക്കുന്നത്. ആകെ 2.78 കോടി വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് പുതിയ കണക്കുപ്രകാരം 2.54 കോടി പേർ മാത്രമാണുള്ളത്. ഒഴിവാക്കപ്പെട്ടവരിൽ 6.49 ലക്ഷം പേർ മരണപ്പെട്ടവരാണ്. വീടുമാറിയവരോ സ്ഥലത്തില്ലാത്തവരോ ആയ 14.61 ലക്ഷം പേരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ള 1.36 ലക്ഷം പേരും ഒഴിവാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
അർഹരായ ആരെങ്കിലും കരട് പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടെങ്കിൽ അവർക്ക് പരാതി നൽകാനും പേര് വീണ്ടും ഉൾപ്പെടുത്താനും അവസരമുണ്ട്. ജനുവരി 22 വരെ ഇതിനായി അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ സുപ്രധാന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്നു മുതല്‍ ഒരു മാസത്തേക്ക് പരാതികള്‍ ഉള്‍പ്പെടെ പരിഗണിക്കും. വിദേശത്തുള്ളവര്‍ക്കു പേരു ചേര്‍ക്കാന്‍ ഫോം 6 എ നല്‍കണം. എല്ലാ ഫോമുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബിഎല്‍ഒമാരെ സമീപിച്ചും ഫോമുകള്‍ പൂരിപ്പിക്കാം.

