സിദ്ധരാമയ്യ കർണ്ണാടക മുഖ്യമന്തി, ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി

കർണ്ണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി നീങ്ങുന്നു. സിദ്ധരാമയ്യ കർണ്ണാടക മുഖ്യമന്തി എന്ന് ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം വന്നു. കർണാടകയെ സിദ്ധരാമയ്യ നയിക്കും. ഡികെ ശിവകുമാർ
ഏക ഉപമുഖ്യമന്ത്രിയാവും. ദിവസങ്ങൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ ആണ് സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി കോൺഗ്രസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിന്‌ വേണ്ടി ഇടഞ്ഞുനിന്ന ഡി കെ ശിവകുമാറുമായി രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖർഗെയുടെയും നേതൃത്വത്തി തുടർച്ചയായ ചർച്ചകൾ, കെസി വേണുഗോപാലിന്റെയും രൺദീപ് സിംഗ് സുർജെവാലയുടെയുെം അനുനയശ്രമങ്ങൾ ഒന്നും ഫലം കാണാതെ വന്നപ്പോൾ ഒടുവിൽ സോണിയാഗാന്ധിയുടെ ഇടപെടൽ കൂടി വന്നതോടെ ആണ് ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാവാൻ തീരുമാനിച്ചത്. .

കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏക ഉപമുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാർ. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരും.

അവസാന പോരാട്ടമാണെന്ന് പ്രഖ്യാപിച്ചായിരുന്നു ഇത്തവണ സിദ്ധരാമയ്യ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാൽ മുഖ്യമന്ത്രി സ്ഥാനവും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എന്നാൽ കർണാടക കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച ഡികെ ശിവകുമാർ കൂടി മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ചതോടെ തീരുമാനം ഹൈക്കമാൻഡിലേക്ക് നീങ്ങി. പിന്നീട് സോണിയയുടെ അനുനയശ്രമം വന്നതോടെയാണ് ഡികെ വഴങ്ങിയത്. പുറത്തുവരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിന് ടേം വ്യവസ്ഥകളില്ല എന്നതാണ് അറിയുന്നത്.

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് കല്പകവാടി 17 വർഷം കർഷക കോൺഗ്രസ്...

പി വി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

പിവി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിചാരിച്ചാൽ എല്ലാവരെയും എൽഡിഎഫിനെതിരെ ഒന്നിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികൾ ഒക്കെ ഒരുപാട് കണ്ടതാണെന്നും അതൊന്നും പുതുമയുള്ള കാര്യമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം. സി എച്ച്...

കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ

കോൺഗ്രസ് നേതാവ് കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിന് കോൺഗ്രസിൽ തുടരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. കോൺ​ഗ്രസിന് അകത്ത്...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണമല്ലെന്ന് പൊലീസ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചതല്ലെന്ന് പോലീസ്. കേസില്‍ പിടിയിലായ മൂന്ന് പേരും നിരപരാധികളെന്നും പോലീസ് വ്യക്തമാക്കി. ക്ഷേത്രദര്‍ശനത്തിനിടെ ഇവര്‍ കൊണ്ടുവന്ന തളിക പൂജാ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. ഇത് ക്ഷേത്രത്തിനുള്ളില്‍ വെച്ച്...

മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി

നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 99 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (നാഗ്പുർ സൗത്ത് വെസ്റ്റ്), മന്ത്രി സുധീർ മുൻഗൻടിവാർ (ബല്ലാർപുർ)...

പ്രിയങ്കക്കും രാഹുലിനുമൊപ്പം വയനാട്ടില്‍ പ്രചാരണത്തിന് സോണിയ ഗാന്ധിയും

വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് ആണ് രാഹുലിനുമൊപ്പം സോണിയ ഗാന്ധിയും എത്തുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. സോണിയാഗാന്ധി...

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം. ഡൽഹിയിലെ രോഹിണിയിലെ പ്രശാന്ത് വിഹാറിൽ വലിയ സ്ഫോടനം. വലിയ ശബ്ദത്തെത്തുടർന്ന്, രോഹിണിയിലെ സിആർപിഎഫ് പബ്ലിക് സ്കൂളിന് സമീപത്ത് നിന്ന് പുക ഉയർന്നു. സമീപത്തെ കടകൾക്ക് കേടുപാടുകൾ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം, പ്രതികൾ പിടിയിൽ

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച. ക്ഷേത്രത്തിൽ അമൂല്യ പുരാവസ്തുശേഖരത്തിൽ പെട്ട നിവേദ്യ ഉരുളിയാണ് മോഷണം പോയത്. സംഭവത്തിൽ പ്രതികള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. വിപുലമായ അന്വേഷണത്തിനൊടുവില്‍ ഹരിയാനയില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്....