സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിനിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സെർബിയയിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ഓട്ടോമാറ്റിക് ആയുധം ഉപയോഗിച്ച് പ്രതി ജനക്കൂട്ടത്തിന് നേരെ വെടി ഉതിർക്കുകയായിരുന്നുവെന്നാണ് റിപോർട്ടുകൾ. മ്ലാഡെനോവാക്കിന് സമീപത്താണ് ആക്രമണം ഉണ്ടായത്. 21 കാരനായ പ്രതിക്കായി തിരച്ചിൽ തുടരുകയായാണ്.