തിരുവനന്തപുരത്ത് നടക്കാനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ ഒഴിവാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ തരൂര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് പിന്നാലെ തീരുമാനം. മുസ്ലീം ജമാഅത്തുകളുടെ സംഘടനയായ മഹല്‍ എംപവര്‍മെന്റ് മിഷന്‍ (എംഇഎം) ഒക്ടോബര്‍ 30ന് ആണ് പരിപാടി നടത്താൻ നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ എന്നും പലസ്തീന്‍ ജനതയ്ക്കൊപ്പമാണെന്നും എന്റെ പ്രസംഗത്തെ ഇസ്രയേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ടെന്നുമായിരുന്നു ശശി തരൂരിന്റെ വിശദീകരണം. വീഡിയോ സന്ദേശത്തിലൂടെയാണ് ശശി തരൂര്‍ വിശദീകരണം നടത്തിയത്.
കഴിഞ്ഞ 15 വര്‍ഷത്തെ മരണത്തേക്കാള്‍ കൂടുതലാണ് ഈ 19 ദിവസത്തെ മരണം. ഇത് മനുഷ്യരുടെ പ്രശ്നമാണ്. പലസ്തീനില്‍ ക്രിസ്ത്യാനികളും കൊല്ലപ്പെടുന്നു. മുസ്ലിം വിഷയമല്ല ഇത്. ക്രിസ്ത്യന്‍ ജനവിഭാഗവും മരിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ലിംകളും ക്രിസ്ത്യാനികളും ഒരുപോലെ ആദരിക്കുന്ന സെന്റ് ഫ്യൂരിയസ് ഓര്‍ത്തഡോക്സ് പള്ളി പോലും ബോംബ് ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. ക്രിസ്ത്യന്‍ മിഷനറിമാര്‍ 1882ല്‍ സ്ഥാപിച്ച ഗാസയിലെ പ്രധാന ആശുപത്രി നശിപ്പിച്ചു’ എന്നാണ് തരൂര്‍ പറഞ്ഞത്.