ലൈംഗികപീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ഇന്ന് ഉച്ചക്ക് 2.25 നാണ് നിർണ്ണായക വിധി വന്നത്. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ്‌ നസീറ എസ്‌. കൂടുതൽ വാദം കേൾക്കുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ ഹാജരാക്കി. മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് 25 മിനിറ്റ് നീണ്ട വാദം നടന്നു.

മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ ഇദ്ദേഹത്തിന് നേരെയുള്ള കുറ്റങ്ങൾ വർദ്ധിച്ചു. കേസ് അന്വേഷിക്കാൻ ഡിവൈ.എസ്.പി. സജീവന്റെ നേതൃത്വത്തിൽ പോലീസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്.
രണ്ടു ബലാത്സംഗ കേസുകളാണ് രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ന് വാദം നടന്നപ്പോള്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ബലാത്സം കേസിനെ എതിര്‍ത്തും പ്രതിഭാഗം വാദിച്ചു. മുൻകൂര്‍ ജാമ്യാപേക്ഷ തടയാൻ മനപ്പൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നാണ് പ്രതിഭാഗം വാദിച്ചത്. ആരാണ് പരാതിക്കാരിയെന്നുപോലും അറിയാത്ത വ്യാജ പരാതിയാണെന്നാണ് രാഹുലിന്‍റെ വാദം.

ഇതിനിടെ, ഇന്ന് 25 മിനുട്ട് നീണ്ടുനിന്ന വാദത്തിനിടെ രാഹുലിനെതിരെ മറ്റൊരു തെളിവുകൂടി പ്രോസിക്യൂഷൻ ഹാജരാക്കി. ഇരുവരും തമ്മിലുള്ള ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടാണ് ഹാജരാക്കിയത്. പീഡനത്തിനും നിര്‍ബന്ധിച്ചുള്ള ഗര്‍ഭഛിദ്രത്തിനും തെളിവുണ്ടെന്നും രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം. നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗര്‍ഭധാരണത്തിന് ആവശ്യപ്പെട്ടശേഷം നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. അശാസ്ത്രീയ ഗര്‍ഭചിത്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ഡോക്ടറുടെ നിര്‍ണായക മൊഴിയും പ്രോസിക്യൂഷൻ ഹാജരാക്കി.
പ്രതിക്ക് ജാമ്യം നൽകരുതെന്നും സമാനമായ കുറ്റകൃത്യത്തിലേര്‍പ്പെടുന്നയാളാണെന്നും തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാഹുൽ ഒളിവിലാണെന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ യുവതിയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യാഭീഷണി മുഴക്കി സമ്മര്‍ദം ചെലുത്തിയതിനെതുടര്‍ന്നാണ് രാഹുലിന്‍റെ സുഹൃത്തായ ജോബിയിൽ നിന്ന് ഗുളിക വാങ്ങേണ്ടിവന്നതെന്നാണ് യുവതിയുടെ മൊഴിയെന്നും ഉഭയസമ്മതപ്രകാരമായിരുന്നില്ല ലൈംഗിക ബന്ധമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗുളിക കൊണ്ടുവരാൻ പെൺകുട്ടി ആവശ്യപ്പെടുന്ന ഓഡിയോ പ്രതിഭാഗം കോടതിയിൽ കൈമാറിയുന്നു. ഇതിന് മറുപടിയായിട്ടാണ് രാഹുൽ ആത്മഹത്യാഭീഷണി മുഴക്കിയ കാര്യം പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

ലൈംഗിക പീഡന പരാതിക്കേസിൽ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കോടതി തള്ളിയതോടെ കോൺഗ്രസ് പാർട്ടിയും രാഹുലിനെ കൈവിട്ടു. രാഹുലിനെ കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെപിസിസി അദ്ധ്യക്ഷൻ സണ്ണി...

ശബരിമല സ്വർണക്കൊള്ള; രണ്ടു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിലെ ആറാം പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട...

ഷാഫിക്കെതിരെ പറഞ്ഞു, പിന്നാലെ ഷഹനാസിനെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി, പിന്നീട് തിരിച്ചെടുത്തു

കോഴിക്കോട്: ലൈംഗികപീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി ഉയർന്നതോടെ, ഷാഫിക്കെതിരെയും വിമർശനം ഉന്നയിച്ചതിനെ തുടർന്ന് കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് എം എ ഷഹനാസിനെ പുറത്താക്കി. സംസ്‌കാര...

ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഗുളിക കഴിപ്പിച്ചു, രാഹുലിനെതിരെ നിർണ്ണായക മൊഴി

ലൈംഗിക പീഡനക്കേസിൽ ഒളിവിലിരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുകളുമായി പ്രോസിക്യൂഷൻ കോടതിയിൽ. യുവതിയുടെ ഫ്ലാറ്റിൽ എത്തി രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും, ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിക്കാൻ നിർബന്ധിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. രാഹുലിന്റെ...

ശബരിമല സ്വര്‍ണ കൊള്ള; കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശിൽപ്പപാളി കേസിലും പ്രതി, എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

ശബരിമല സ്വര്‍ണ കൊള്ളയിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ എ പത്മകുമാറിനെ എസ്ഐടി...

നവംബറിൽ 1,232 ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കി; ഇൻഡിഗോയെ വിളിച്ചുവരുത്തി ഡി.ജി.സി.എ

നവംബർ മാസത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ 1,232 വിമാന സർവീസുകൾ റദ്ദാക്കുകയും സമയബന്ധിതമായി പറന്നുയരുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതിനെ തുടർന്ന് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) എയർലൈൻസിന്റെ പ്രവർത്തനത്തെക്കുറിച്ച്...

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധിപറയൽ വ്യാഴാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം...

ഡിറ്റ് വാ ചുഴലിക്കാറ്റ്, ശ്രീലങ്കയിൽ മരണസംഖ്യ 410 ആയി

ഡിറ്റ് വാ ചുഴലിക്കാറ്റ് ഒട്ടനവധി നാശങ്ങൾ വിതച്ച് മുന്നോട്ടു പോകുകയാണ്. ഡിറ്റ് വാ ചുഴലിക്കാറ്റിന് പിന്നാലെ ദുരിതത്തിലായത് നിരവധി ജീവനുകളാണ്. ശ്രീലങ്കയിൽ മരണസംഖ്യ 410 ആയി ഉയർന്നു. 336 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്....