അക്രമസംഭവങ്ങൾ വർധിച്ചതിനെ തുടർന്ന് മുതിർന്ന ഐപിഎസ് ഓഫീസർ രാകേഷ് ബൽവാളിനെ മണിപ്പൂരിന്റെ ചുമതലയിലേക്ക് തിരിച്ചയക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. നിലവിൽ ശ്രീനഗറിലെ സീനിയർ പോലീസ് സൂപ്രണ്ടായി നിയമിതനായ രാകേഷ് ബൽവാളിനെ, മണിപ്പൂരിലെ ഹോം കേഡറിൽ ചുമതല നിർവ്വഹിക്കാനാണ് കേന്ദ്രം ഉത്തരവിട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു.
രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് മണിപ്പൂരിൽ വീണ്ടും സംഘർഷംതുടരുകയാണ്. മണിപ്പൂരിലെ നിലവിലുള്ള ക്രമസമാധാന നില കണക്കിലെടുത്ത് കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ, സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതീവ ഗൗരവത്തോടെയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും സിംഗ് പറഞ്ഞു.
150 ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റ അക്രമാസക്തമായ പ്രതിഷേധങ്ങളെ സുരക്ഷാ സേന ചെറുക്കുന്നതിനിടെ ഇംഫാലിലെ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി. സ്പെഷ്യല്‍ ഡയറക്ടര്‍ അജയ് ഭട്നാഗറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം ബുധനാഴ്ച്ച മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ എത്തി കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.