ലൈംഗിക ആരോപണ വിധേയനായ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കായികതാരങ്ങൾ നടത്തുന്ന പ്രതിഷേധത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത നിഷേധിച്ച് സാക്ഷി മാലിക്. താൻ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും സർക്കാർ ജോലിയിൽ തിരിച്ചെത്തുക മാത്രമാണ് ചെയ്തതെന്നും സാക്ഷി മാലിക് ട്വീറ്റ് ചെയ്തു.
ബ്രിജ് ഭൂഷണെതിരെ ഇതുവരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ പോക്‌സോ നിയമപ്രകാരം കേസും എടുത്തിട്ടുണ്ട്.
റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ശനിയാഴ്ച വൈകിട്ട് ഡൽഹിയിലെ അമിത് ഷായുടെ വസതിയിൽ യോഗം ചേർന്നിരുന്നു, രാത്രി വരെ നീണ്ടുനിന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ആഭ്യന്തര മന്ത്രിയിൽ നിന്ന് ഞങ്ങൾക്ക് വേണ്ട പ്രതികരണം ലഭിച്ചില്ല എന്ന് എയ്‌സ് ഗ്രാപ്ലർ സാക്ഷി മാലിക്കിന്റെ ഭർത്താവ് സത്യവ്രത് കാഡിയൻ പറഞ്ഞു,