ശബരിമലയിലെ സ്വര്‍ണ മോഷണം; ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍

ശബരിമലയിലെ സ്വര്‍ണ മോഷണ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍. എസ്‌ഐടിയാണ് കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ എത്തിച്ച സ്വർണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിൽ ആണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തിരുവനന്തപുരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വസതിയില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് എല്ലാ പ്രതികള്‍ക്കും കഴിഞ്ഞ ദിവസം എസ്‌ഐടി നോട്ടീസ് നല്‍കിയിരുന്നു. പ്രതിപട്ടികയിലുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും പിന്നാലെ ചോദ്യം ചെയ്യാനാണ് എസ് ഐ ടി തീരുമാനം.

സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും. സ്മാർട്ട് ക്രിയേഷൻസിൽ നിലവിൽ നടത്തിയ പരിശോധനയിൽ ഫയലുകൾ കണ്ടെത്താൻ ആയിട്ടില്ല. സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപാടുകളിലെ ദുരൂഹത സംശയിക്കുന്ന അന്വേഷണസംഘം തുടർ അന്വേഷണത്തിൽ സ്ഥാപന അധികാരികളെയും പ്രതിചേർത്തേക്കും.

ദ്വാരപാലക ശില്പത്തിലെയും വാതില്‍ പടിയിലേയയും സ്വര്‍ണ മോഷണത്തില്‍ രണ്ട് എഫ്‌ഐആറുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ട് എഫ്‌ഐആറിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ പങ്കജ് ഭണ്ഡാരി, ഹൈദരാബാദ് സ്വദേശി നാഗേഷ് എന്നിവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി നേരത്തെ സൂചനയുണ്ടായിരുന്നു.

റഷ്യൻ എണ്ണ വിവാദം; രാജ്യത്തിൻ്റെ തീരുമാനങ്ങൾ ഉപഭോക്താവിൻ്റെ താൽപ്പര്യങ്ങളെ മുൻനിർത്തി: ഇന്ത്യ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ, രാജ്യത്തിൻ്റെ ഊർജ്ജ തീരുമാനങ്ങൾ ഉപഭോക്താവിൻ്റെ താൽപ്പര്യങ്ങളെ മുൻനിർത്തിയാണെന്ന്...

പാലക്കാട്ടെ വിദ്യാർഥിയുടെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കും പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്പെൻഡ് ചെയ്തു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ്...

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് ഉറപ്പ് കിട്ടിയെന്ന് അമേരിക്ക, മോദിക്ക് ട്രംപിനെ ഭയമെന്ന് രാഹുൽ

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്....

ഹിജാബ് വിവാദം; സ്‌കൂൾ മാനേജ്മെന്റ് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വീണ്ടും നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്ത്. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ അധികൃതരെ രൂക്ഷമായി വിമർശിച്ച മന്ത്രി വിഷയം രാഷ്ട്രീയ വത്കരിക്കാനുള്ള...

വി എസിന്റെ അച്യുതാനന്ദന്റെ ഏക സഹോദരി ആഴിക്കുട്ടി അന്തരിച്ചു

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി പുന്നപ്ര വടക്ക് പഞ്ചായത്ത് വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് വിഎസിന്റെ ജന്മവീടുകൂടിയായ വെന്തലത്തറ...

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനം തുടങ്ങി, ബഹ്‌റൈനില്‍ എത്തി

ഗള്‍ഫ് സന്ദര്‍ശനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍ എത്തി. വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും....

സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ

സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും ഭേദിച്ച് ഉയർന്ന നിലയിൽ തുടരുകയാണ്. ഇന്നലെ പവന് 400 രൂപ വർധിച്ച് സർവ്വകാല നിരക്കിലെത്തിയ വിപണി ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. 94,520 രൂപയിലാണ് ഇന്നും സ്വർണ...

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രത്തിന് ദുബായിൽ തുടക്കം

93 വർഷത്തെ ആയുർവേദ ചികിത്സാ പാരമ്പര്യവുമായി സ്വന്തം ബ്രാൻഡിലുള്ള അന്താരാഷ്ട്ര കേന്ദ്രത്തിന് ദുബായിൽ തുടക്കം കുറിച്ചു. ബർ ദുബായിലെ അൽ ഐൻ സെൻ്ററിൻ്റെ രണ്ടാം നിലയിൽ ആണ് ഇന്ത്യക്ക് പുറത്തുള്ള ആദ്യ കേന്ദ്രം...