ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ വ്യോമസേനാ മേധാവി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ പ്രതിരോധ സേനയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. വ്യോമസേന മേധാവി മുറാദ് അബു മുറാദാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭീകരസംഘം വ്യോമാക്രമണം നടത്തിയിരുന്ന ആസ്ഥാനത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം.
ശനിയാഴ്ച രാവിലെ തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഡ്രോണിലെ വസ്തുക്കളും തീയും സൈന്യം തടഞ്ഞു. വെള്ളിയാഴ്ച മുതല്‍ അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ സൈന്യവും ലെബനന്‍ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും തമ്മില്‍ വെടിവയ്പ്പ് നടത്തുകയാണ്.
അതേസമയം, വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യുന്ന പൗരന്മാരെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതായി ഹമാസ് ആരോപിച്ചു. തെക്കോട്ട് നീങ്ങുന്ന വാഹനവ്യൂഹങ്ങളില്‍ ഇസ്രായേലികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേരോളം കൊല്ലപ്പെട്ടു. ഇതില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഈ അവകാശവാദത്തെക്കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല.