വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് ഇന്ന് ബീഹാറില്‍ തുടക്കം. സസാറാമില്‍ നിന്ന് തുടങ്ങി ആരയില്‍ അവസാനിക്കുന്ന രീതിയിലാണ് 16 ദിവസത്തെ യാത്ര. ഇന്ത്യയെ സംരക്ഷിക്കുക,ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക, ഒരാള്‍ക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഉറപ്പാക്കുക എന്നിവയാണ് യാത്രയുടെ മുദ്രാവാക്യങ്ങള്‍.
വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ 65 ലക്ഷം പേരാണ് ബിഹാറില്‍ പുറത്താക്കപ്പെട്ടത്. ബിഹാറിലെ 13 നഗരങ്ങളിലൂടെ 1300 കിലോമീറ്റര്‍ യാത്ര കടന്നുപോകും. കാല്‍നടയായും വാഹനത്തിലുമായാണ് യാത്ര. സസാറാമില്‍ നിന്ന് തുടങ്ങുന്ന യാത്ര സെപ്തംബര്‍ ഒന്നിന്ന് പട്‌നയിലെ ഗാന്ധി മൈതാനിയില്‍ ഇൻഡ്യ സഖ്യ മഹാറാലിയോടെ സമാപിക്കും.
രാഹുല്‍ ഗാന്ധി യാത്രയെ നയിക്കുമ്പോള്‍ ആര്‍ജെഡി നേതാവ് തേജസ് യാദവും ഒപ്പമുണ്ടാകും. ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കളും യാത്രയില്‍ പങ്കെടുക്കും. വോട്ട് കൊള്ളയും വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ അനന്തരഫലവും രാജ്യത്തെ ഓരോ ജനങ്ങളിലേക്കും എത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കിക്കേ രാഹുലിന്റെ യാത്ര ഇന്ത്യ സഖ്യത്തിന് ശക്തി പകരും എന്നതാണ് പ്രതീക്ഷിക്കുന്നത്.