പത്ത് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന് തയ്യാറെടുത്ത് രാഹുൽ ഗാന്ധി. മെയ് 31 മുതല്‍ 10 ദിവസമാണ് അമേരിക്കയിലെ വിവിധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുകയെന്നാണ് അറിയുന്നത്. രാഹുല്‍ ഗാന്ധി വാഷിംഗ്ടണിലും കാലിഫോര്‍ണിയയിലും നടക്കുന്ന ചര്‍ച്ച സമ്മേളനങ്ങളില്‍ പങ്കെടുക്കും. കര്‍ണാടകയിലെ കോണ്‍ഗ്രസ് വന്‍വിജയം നേടിയ പശ്ചാത്തലത്തിൽ ജൂണ്‍ നാലിന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ 5000 വിദേശ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. പത്ത് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിനെത്തുന്ന സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ചടങ്ങില്‍ പ്രസംഗിക്കും. അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും രാഹുല്‍ കാണും.