വനിതാ ദിനത്തിൽ പ്രധാനമന്ത്രിയുടെ സമ്മാനം, പാചകവാതക സിലിണ്ടറുകളുടെ വില 100 രൂപ കുറച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വലിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാചകവാതക സിലിണ്ടറുകളുടെ വില 100 രൂപ കുറച്ചു. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മോദി പ്രഖ്യാപനം നടത്തിയത്.

“ഇന്ന്, വനിതാ ദിനത്തിൽ, എൽപിജി സിലിണ്ടർ വില 100 രൂപ കുറയ്ക്കാൻ ഞങ്ങളുടെ സർക്കാർ തീരുമാനിച്ചു. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കും, പ്രത്യേകിച്ചും നമ്മുടെ സ്ത്രീ ശക്തിക്ക് പ്രയോജനം ചെയ്യും,” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
“പാചക വാതകം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ഇത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവർക്ക് ‘ജീവിതം എളുപ്പം’ ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമാണിത്,” അദ്ദേഹം കുറിച്ചു. .

മാർച്ച് 1 ന്, എണ്ണ കമ്പനികൾ 19 കിലോ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധന പ്രഖ്യാപിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന്റെ വില 26 രൂപയോളമാണ് വർധിച്ചത്. തുടർച്ചയായ രണ്ടാം മാസമാണ് എണ്ണ വിപണന കമ്പനികൾ 19 കിലോ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. ഇതോടെ, 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടർ 1,795.00 രൂപയ്ക്കാണ് ഡൽഹിയിൽ ലഭിക്കുന്നത്. കൊൽക്കത്തയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ പുതുക്കിയ വില 1,911.00 രൂപയും മുംബൈയിൽ 1,749.00 രൂപയും ചെന്നൈയിൽ 1,960.50 രൂപയുമാണ്. കഴിഞ്ഞ മാസം ബജറ്റ് ദിനത്തിൽ ഫെബ്രുവരി 1 ന് 14 രൂപയാണ് വാണിജ്യ സിലിണ്ടറിന് വർദ്ധിപ്പിച്ചത്. ഇത്തവണ സിലിണ്ടറിൻ്റെ വില 25 രൂപ വർദ്ധിപ്പിക്കുകയായിരുന്നു. പുതിയ നിരക്കുകൾ IOCL-ൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഏത് ജാതിക്കാർക്കും ആർ‌എസ്‌എസ് മേധാവിയാകാം: മോഹൻ ഭഗവത്

ഏത് ജാതിയിലെയും വ്യക്തികൾക്ക് ആർ‌എസ്‌എസിനുള്ളിലെ ഉയർന്ന സ്ഥാനങ്ങളിൽ എത്താൻ കഴിയുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം മേധാവി മോഹൻ ഭഗവത്. പട്ടികജാതിയിലോ പട്ടികവർഗത്തിലോ ഉൾപ്പെടുന്നത് ഒരു തടസ്സമല്ല, ബ്രാഹ്മണനാകുന്നത് ഒരു പ്രത്യേക യോഗ്യതയുമല്ല. തുടക്കത്തിൽ...

ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്; ഈ മാസം 20-നകം ക്രമീകരണങ്ങൾ പൂർത്തിയാക്കണം

ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അവലോകന യോഗം ചേർന്നു. ഈ മാസം 20-നകം എല്ലാ വകുപ്പുകളും പൊങ്കാലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രി കർശന നിർദ്ദേശം...

ടി20 ലോകകപ്പിന് ഇന്ന് തുടക്കം

ഇന്ത്യൻ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ് കളി തുടങ്ങുന്നത്. ഇന്ന് യുഎസ്എ യുമായാണ് മത്സരം. ടോസ്...

മൂന്നാർ യാത്രക്കാർ കരുതിയിരിക്കുക, കാട്ടാന പടയപ്പയും സംഘവും ജനവാസമേഖലയിൽ

മൂന്നാറിലേക്ക് പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി വനംവകുപ്പ്. ആനകൾ അക്രമകാരികളാകാൻ സാധ്യതയുള്ളതിനാൽ അടുത്തുപോകാൻ പാടില്ലെന്നും പ്രകോപിപ്പിക്കുന്ന പ്രവർത്തികൾ ഉണ്ടാകരുത് എന്നുമാണ് നിർദേശം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്. മൂന്നാറിലേക്ക് പോകുന്ന...

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍; സംയുക്ത പ്രസ്താവന പുറത്തിറക്കി

ന്യൂഡല്‍ഹി: ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്തിറക്കി. കരാര്‍ യാഥാര്‍ത്ഥ്യമായതോടെ അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന തീരുവ 18...

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്ഥാൻ, ലോകകപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറിയേക്കും

ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദത്തിൽ ICC മുന്നറിയിപ്പിന് പിന്നാലെ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്ഥാൻ. പ്രശ്നപരിഹാരത്തിന് തയ്യാറെന്ന് പാകിസ്ഥാൻ അറിയിച്ചു. സാമ്പത്തിക – നിയമനടപടികൾ ഉണ്ടാകുമെന്ന ICC മുന്നറിയിപ്പിന് പിന്നാലെയാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ; ക്വാലാലംപൂരിൽ ഊഷ്മള സ്വീകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിൽ എത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ പ്രത്യേക ക്ഷണപ്രകാരം ക്വാലാലംപൂരിൽ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.തന്റെ സുഹൃത്തായ അൻവർ...

ഇംഗ്ളണ്ടിനെ 100 റൺസിന് തകർത്ത് ആറാം അണ്ടർ-19 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ

ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ആറാം കിരീടം സ്വന്തമാക്കി. കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ഈ റെക്കോർഡ് വിജയത്തിന് അടിത്തറപാകിയത്. ടോസ്...