മോക്ക ചുഴലിക്കാറ്റ്: ബംഗ്ലാദേശിനും മ്യാന്മറിനും മുന്നറിയിപ്പ്, വിമാനങ്ങൾ റദ്ദാക്കി

മോക്ക എന്ന ശക്തമായ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ബംഗ്ലാദേശ്, മ്യാന്മർ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 200 കിലോമീറ്റർ വരെയാകാമെന്നും ബംഗ്ലാദേശിലെ കോക്സ് ബസാർ തുറമുഖം, ചട്ടഗ്രാം, പൈറ തുറമുഖം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴയാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടാകുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചു

മോക്ക ചുഴലിക്കാറ്റ് മഴയ്ക്ക് കാരണമാകുന്നത് കൂടാതെ മണ്ണിടിച്ചിലിനും കാരണമാകുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രതീക്ഷിക്കുന്നു. ബംഗ്ലാദേശും മ്യാൻമറും റോഹിങ്ക്യൻ അഭയാർത്ഥികൾ ഉൾപ്പെടെയുള്ള 5 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. വടക്കൻ മ്യാന്മാർ തീരവും കൊടുങ്കാറ്റിന്റെ പരിധിയിൽ ഉൾപ്പെടും. അഞ്ചു ലക്ഷം പേരെ ബംഗ്ളാദേശ് ഇതിനോടകം ഒഴിപ്പിച്ചു. മ്യാൻമർ എല്ലാ വിമാന സർവീസുകളും നിർത്തി വച്ചു.

ഇന്ത്യയിൽ പശ്ചിമ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ത്രിപുര, മിസോറാം, നാഗാലാൻഡ്, മണിപ്പൂർ, അസം സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ദേശീയ ദുരന്ത നിവാരണ സേനാ സംഘം ക്യാമ്പ് ചെയ്യുകയാണ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. .

എം ആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം, ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

എഡിജിപി എം ആര്‍ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാന പൊലീസ് മേധാവി എസ് ദര്‍വേഷ്...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു, പാനലിൽ പ്രിയങ്ക ഗാന്ധിയും അനുരാഗ് താക്കൂറും

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയിൽ 31 അംഗങ്ങളുണ്ട്. ലോക്സഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളുമാണ് കമ്മിറ്റിയിൽ ഉള്ളത്. ബജറ്റ് സമ്മേളനത്തിന്റെ അവസാന...

മുംബെെയിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 13 പേർ മരിച്ചു

മുംബെെയിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം നാവികസേനയുടെ സ്പീഡ് ബോട്ടും ഫെറിയും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. മുംബൈ തീരത്ത് ബുധനാഴ്ച 110 പേരുമായി പോയ ബോട്ടിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ച്...

ഗവർണറുടെ ക്രിസ്മസ് വിരുന്ന്, വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്. സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി...

“ഞങ്ങൾക്ക് നികുതി ചുമത്തിയാൽ ഞങ്ങളും നികുതി ചുമത്തും: ഇന്ത്യക്ക് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്നത് തുടരുകയാണെങ്കിൽ ഇന്ത്യയ്‌ക്കെതിരെ പരസ്പര താരിഫ് ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച തൻ്റെ മാർ-എ-ലാഗോ റിപ്പോർട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ് ഇന്ത്യയുടെ താരിഫ്...

പുഷ്പ 2 സ്ക്രീനിംഗിനിടെപരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം, നില അതീവ ഗുരുതരം

ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2 സ്‌ക്രീനിങ്ങിന് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസ്സുകാരൻ ശ്രീ തേജയുടെ നില...

‘തൃശൂർ പൂരം മുടങ്ങും’, സുപ്രീം കോടതിയെ ആശങ്ക അറിയിച്ച് പാറമേക്കാവും തിരുവമ്പാടിയും

തൃശൂർ പൂരം പോലുള്ള ഉത്സവങ്ങളുടെ നടത്തിപ്പിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡുകൾ. തൃശൂർ പൂരത്തിൻ്റെയും മറ്റ് ഉത്സവങ്ങളുടെയും, പ്രത്യേകിച്ച് ആനകൾ ഉൾപ്പെടുന്ന...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ, നിർണായക സമയത്ത് ​ഗഡ്കരി ഉൾപ്പെടെ 20 പ്രമുഖർ എത്തിയില്ല

കേന്ദ്ര സർക്കാരിൻ്റെ നിർണ്ണായക ബില്ലായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്‍റെ വോട്ടെടുപ്പിൽ നിർണായക സമയത്ത് ​ഗഡ്കരി ഉൾപ്പെടെ 20 പ്രമുഖർ എത്തിയില്ല. നിതിൻ ഗഡ്കരി ഉൾപ്പെടെ പ്രമുഖ നേതാക്കളാണ് എത്താതിരുന്നത്. കേന്ദ്ര...