പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്. 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ശിരോമണി അകാലിദള്‍ (എസ്എഡി). പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ അഭിമാന പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രപതിക്ക് പകരം പ്രധാനമന്ത്രിയെ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതിന്റെ പേരിലാണ് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, പ്രസിഡന്റ് ദ്രൗപതി മുര്‍മു ആണ് ഉദ്ഘാടനം നിര്‍വഹിക്കേണ്ടതെന്ന നിലപാടിലാണ് പ്രതിപക്ഷം.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ആം ആദ്മി പാർട്ടി, ശിവസേന (യുബിടി) സമാജ്‌വാദി പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ജാർഖണ്ഡ് മുക്തി മോർച്ച, കേരള കോൺഗ്രസ് (മാണി),
വിടുതലൈ ചിരുതൈഗൽ കച്ചി, രാഷ്ട്രീയ ലോക്ദൾ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ (യുണൈറ്റഡ്),
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), രാഷ്ട്രീയ ജനതാദൾ,
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, നാഷണൽ കോൺഫറൻസ്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി,
മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം എന്നിവയാണ് ഉദ്ഘാടനം ബഹിഷ്‌കരിക്കുന്ന 19 പാർട്ടികൾ.