വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിൽ ചാലക്കുടി മണ്ഡലത്തിൽ മത്സരി ച്ചേക്കുമെന്ന് സൂചന. സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് ബിജെപി ആലോചിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിക്കാത്ത ചാലക്കുടി, എറണാകുളം മണ്ഡലങ്ങൾ വച്ചുമാറാനാണ് ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നത്.
ബിഡിജെഎസിനാണ് ചാലക്കുടി മണ്ഡലം അനുവദിച്ചിരിക്കുന്നതെങ്കിലും പത്മജയ്ക്കായി ബിജെപി ഈ മണ്ഡലം ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്. പകരം എറണാകുളം മണ്ഡലം ബിഡിജെഎസിനു നല്‍കും. എറണാകുളത്തും ചാലക്കുടിയിലും എന്‍ഡിഎ സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നതും പത്മജയ്ക്ക് അനുകൂലമാണ്.
സിറ്റിങ് എംപി ബെന്നി ബഹന്നാൻ തന്നെയാവും മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി. അതേസമയം സിപിഎം സിഎം രവീന്ദ്രനാഥിനെ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.