ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുമറിഞ്ഞ് 280 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്ന് 48 ട്രയിനുകൾ റദ്ദാക്കി. 36 ട്രയിനുകളാണ് വഴിതിരിച്ചുവിട്ടു. കേരളത്തിൽ ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ് റദ്ദാക്കി. ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ബലാസൂറിലെ ബഹ്‍നാദിലാണ് അപകടമുണ്ടായത്. 12837 ഹൗറ – പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയിൽ എന്നിവ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. സിൽച്ചർ-തിരുവനന്തപുരം, ദിബ്രുഗർ-കന്യാകുമാരി, ഷാലിമാർ-തിരുവനന്തപുരം ജൂൺ 2 ന് പുറപ്പെട്ട പറ്റ്ന-എറണാകുളം എക്സ്പ്രസും വഴി തിരിച്ചു വിട്ടുതായി റെയിൽവേ അറിയിച്ചു. കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസ് റദ്ദാക്കിയിട്ടില്ലെന്നും വഴിതിരിച്ച് വിടുമെന്നും റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837-ഹൗറ-പുരി എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12863 ഹൗറ-സർ എം വിശ്വേശ്വരയ്യ ടെർമിനൽ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി ഹൗറ-ചെന്നൈ മെയിൽ
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12895 ഷാലിമാർ-പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 20831 ഷാലിമാർ-സംബാൽപൂർ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 22201 സീൽദാ-പുരി തുരന്തോ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12509 എസ്എംവിടി ബെംഗളൂരു-ഗുവാഹത്തി
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12074 ഭുവനേശ്വർ-ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12073 ഹൗറ-ഭുവനേശ്വര് ജൻ ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12278 പുരി-ഹൗറ ശതാബ്ദി എക്സ്പ്രസ്.
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12277 ഹൗറ-പുരി ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12822 പുരി-ഷാലിമർ ധൗലി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12821 ഷാലിമാർ-പുരി ധൗലി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12892 പുരി-ബാംഗിരിപോസി
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12891 ബംഗിരിപോസി-പുരി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02838 പുരി-സന്ത്രഗാച്ചി സ്പെഷ്യൽ
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12842 ചെന്നൈ-ഷാലിമാർ കോറോമണ്ടൽ എക്സ്പ്രസ്
കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായി അറിയിച്ച പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.