കേരളത്തിൽ നിയമവാഴ്ച തകർന്നു, മുഖ്യമന്ത്രി രാജിവെക്കണം: കെ. സുരേന്ദ്രൻ

സമ്പൂർണമായിട്ടുള്ള നിയമവാഴ്ചയുടെ തകർച്ചയാണ് കേരളത്തിൽ സംഭവിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ സർക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമികമായ അവകാശമില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.സുരേന്ദ്രൻ ആരോപിച്ചു. ഈ സർക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള യോഗ്യതയും ധാർമികമായ അവകാശവുമില്ല. പുതിയ ജനവിധി തേടണം എന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്- സുരേന്ദ്രൻ പറഞ്ഞു.

ആഭ്യന്തര സുരക്ഷയെ അടക്കം ബാധിക്കുന്ന ഈ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണം. പ്രത്യാരോപണങ്ങളും ഗുരുതരമാണ്. എല്ലാ നിലക്കും സർക്കാറിന്റെ വിശ്വാസത ചോദ്യം ചെയ്യപ്പെടുന്നുവെന്നും അൻവർ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഒരു സാധാരണ പൗരനെതിരെതിരെയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും മരുമകൻ മന്ത്രിയും എ.ഡി.ജി.പിയും പ്രതിസ്ഥാനത്തുണ്ട്.

പി.വി. അൻവർ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തിയതാണെങ്കിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും പാർട്ടിയും അൻവറിനെതിരായി മാനനഷ്ട കേസ് കൊടുക്കാൻ തയ്യാറാവാത്തത് എന്നും ആദഹം ചോദിച്ചു. ആരോപണം തെറ്റാണെങ്കിൽ അൻവറിനെതിരെ കർശനമായ നടപടി സ്വീകരിച്ച് അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കണം. ഗൗരവതരമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരിക്കുന്നത്. അൻവറിനെതിരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ സ്വർണ്ണക്കള്ളക്കടത്തുകാരെ സഹായിക്കുന്ന എം.എൽ.എയെ ഇത്രനാളും സംരക്ഷിച്ചു പോന്നത് ആരാണ്. കേരളത്തിന്റെ പൊതുസമൂഹത്തിന് മുൻപിൽ ഉത്തരം ലഭിക്കേണ്ട നിരവധി ചോദ്യങ്ങൾ അൻവറിന്റെ വാർത്താ സമ്മേളനത്തിലും അതിനുള്ള പ്രതിരോധമായി മുഖ്യമന്ത്രി പറഞ്ഞതിലുമുണ്ട്. ഒറ്റവാക്കിൽ തള്ളിക്കളയേണ്ട ആരോപണമല്ല ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.

രാസ ലഹരി ഉപയോഗിക്കാറില്ല, ഓടിയത് ഗുണ്ടകളെന്ന് കരുതി: നടൻ ഷൈൻ ടോം ചാക്കോ

ഹോട്ടലില്‍ നിന്ന് പേടിച്ചോടിയത് ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണെന്നും വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകി. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടൻ...

മുംബൈ ഭീകരാക്രമണം; ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ...

ഇന്ത്യക്ക് 8 ചീറ്റപ്പുലികളെകൂടി നൽകി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും അതിഥികൾ എത്തുന്നു. ബോട്സ്വാനയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി എട്ട് ചീറ്റ പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിൽ നാലെണ്ണം മെയ് മാസത്തോടെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ...

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

ശനിയാഴ്ച പുലർച്ചെ നാല് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുസ്തഫാബാദ് പ്രദേശത്താണ് സംഭവം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്...

ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിൽ പോലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ...

റെക്കോർഡ് തിരുത്തി സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്, ഇന്ന് പവന് 71560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോർഡ് തിരുത്തി കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. പവന് 200 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 71560 രൂപയിലാണ് ഇന്നു...

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...