വേദന പങ്കുവയ്ക്കാന്‍ വാക്കുകളില്ല, കുറ്റവാളികളെ വെറുതെ വിടില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ അപകടം നടന്ന ഒഡീഷയിലെ ബാലസോർ സന്ദർശിച്ചു. അപകടസ്ഥലം സന്ദർശിച്ച അദ്ദേഹം രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തി. ഒഡിഷ ട്രെയിൻ അപകടം വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വേദന പങ്കുവയ്ക്കാന്‍ വാക്കുകളില്ലെന്ന് പറഞ്ഞ നരേന്ദ്ര മോദി, അപകടത്തില്‍ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമാണ്, ദുരന്തത്തെ നേരിടാൻ ദൈവം അവർക്ക് ശക്തി നൽകട്ടെ എന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ കോണിൽ നിന്നും അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്, കുറ്റക്കാരെന്ന് കണ്ടെത്തുന്നവർ കർശനമായി ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മരണമടഞ്ഞ കുടുംബങ്ങൾക്ക് അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരിതബാധിതർക്ക് ആവശ്യമായ സഹായം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഒപ്പം ട്രെയിൻ അപകടം നടന്ന സ്ഥലം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും സന്ദർശിച്ചിരുന്നു. സംഭവത്തെ ‘ദുരന്തപൂർണം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡി‌ആർ‌എഫ്) എന്നിവയ്‌ക്കൊപ്പം സംസ്ഥാന സർക്കാരും ഇന്ത്യൻ സൈന്യവും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

ഇന്നലെയാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം ഒഡിഷയിലെ ബാലസോരിൽ സംഭവിച്ചത്. 280 അധികം ആളുകൾ മരണമടഞ്ഞതായാണ് കണക്കാക്കുന്നത് . എന്നാൽ അപകടത്തില്‍പ്പെട്ട് 261 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 1000 ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. അപകടത്തിന് കാരണം ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ചരക്ക് തീവണ്ടിയിൽ ഇടിച്ച് കയറിയതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തെറ്റായ സിഗ്നലാകാം കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ഓടാൻ കാരണമായത് എന്നാണ് നിഗമനം. ചരക്കുവണ്ടിയുമായി ഇടിച്ച് പാളം തെറ്റിയ കോറമണ്ഡലിന്റെ നാല് ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ പിന്നിലെ കോച്ചുകളിലേക്ക് വീഴുകയായിരുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...