ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പരിശോധന ശക്തമാക്കി എൻഐഎ. മധ്യപ്രദേശിൽ സിയോനിയിലെ നാല് സ്ഥലങ്ങളിലും മഹാരാഷ്ട്രയിൽ പൂനെയിലെ ഒരു സ്ഥലത്തും സംഘം പരിശോധന നടത്തിയാതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഐഎസ്ഐഎസ് ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യ (ഐഎസ്‌കെപി) വിപുലീകരിക്കാനുള്ള ഗൂഢാലോചനയെകുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ദേശീയ അന്വേഷണ ഏജൻസി തുടർച്ചയായ പരിശോധനകൾ നടത്തുന്നത്.
യൂട്യൂബിലൂടെ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും നിരവധി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും യുവ മുസ്‌ലിംകളെ തീവ്രവാദികളാക്കാനുള്ള ശ്രമത്തിലായിരുന്നു സംഘം. സിയോനി ജില്ലയിലെ തീവ്രവാദികളായ വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരാനും അവർ ശ്രമിച്ചിരുന്നു.
ശിവമോഗ ഐഎസ് ഗൂഢാലോചന കേസിലെ പ്രതികളായ അബ്ദുൾ അസീസ് സലഫി, ഷൂബ് ഖാൻ എന്നിവരുടെ വാസസ്ഥലങ്ങളും വാണിജ്യ സ്ഥാപനങ്ങളും ഉൾപ്പെടെ സിയോനിയിലെ മറ്റ് മൂന്ന് സ്ഥലങ്ങളിലും എൻഐഎ പരിശോധന നടത്തി. ഐഎസ്‌കെപിയുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹിയിലെ ഓഖ്‌ലയിൽ നിന്ന് കശ്മീരി ദമ്പതികളായ ജഹാൻസൈബ് സാമി വാനിയെയും ഭാര്യ ഹിന ബഷീർ ബെയ്‌ഗിനെയും അറസ്റ്റ് ചെയ്തിരുന്നു