ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം നടത്തുമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയായി ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കണം,സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തണം. ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കണം എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.
അതേസമയം ബസ് സർവീസ് നിർത്തി സമരത്തിനില്ലെന്നും അനിശ്ചിതകാല നിരാഹാര സമരം ജൂൺ അഞ്ച് മുതൽ തിരുവനന്തപുരത്ത് നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. തൃശൂരിൽ നടന്ന സമരപ്രഖ്യാപന കൺവൻഷനിലാണ് തീരുമാനം. സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് നിരാഹാരം കിടക്കുമെന്ന് കൺവൻഷനിൽ തീരുമാനിച്ചു. വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണമെന്നും ഇന്നലെ സമരം പ്രഖ്യാപിച്ച ബസ് ഉടമകളുടെ സംഘടനയ്ക്കല്ല ശക്തിയെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.