“കുറേക്കാലത്തേക്ക് പ്രതിപക്ഷത്ത് തുടരുമെന്ന് കോൺഗ്രസ് പ്രതിജ്ഞയെടുത്തു”: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്ക് മറുപടിയുമായി ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി രംഗത്തെത്തി. വര്‍ഷങ്ങളോളം അധികാരത്തിലിരുന്നതുപോലെ പതിറ്റാണ്ടുകള്‍ പ്രതിപക്ഷത്ത് തുടരുമെന്ന് അവര്‍ പ്രതിജ്ഞയെടുക്കുന്നതായി തോന്നുന്നു. ദീര്‍ഘകാലം പ്രതിപക്ഷത്ത് തുടരാനുള്ള പ്രതിപക്ഷത്തിന്റെ ദൃഢനിശ്ചയത്തെ അഭിനന്ദിക്കുന്നു. പ്രതിപക്ഷത്തിന് കുറേക്കാലത്തേക്ക് അധികാരത്തിലെത്താൻ കഴിയില്ലെന്നും വീണ്ടും പ്രതിപക്ഷത്തിരിക്കാൻ ജനം ആശീർവദിക്കുമെന്നും മോദി വ്യക്തമാക്കി. പ്രതിപക്ഷത്തെ പലർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ല. മികച്ച പ്രതിപക്ഷമാകാനുളള അവസരം കോൺ​ഗ്രസ് നഷ്ടമാക്കിയെന്നും മോദി വിമർശിച്ചു

കോണ്‍ഗ്രസ് ‘റദ്ദാക്കല്‍ സംസ്‌കാരത്തില്‍’ അകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, വോക്കല്‍ ഫോര്‍ ലോക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കെതിരായ കോണ്‍ഗ്രസ് നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ‘കോണ്‍ഗ്രസ് ഒരു റദ്ദാക്കല്‍ സംസ്‌കാരത്തില്‍ കുടുങ്ങിയിരിക്കുന്നു. നമ്മള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് ക്യാന്‍സല്‍ ചെയ്യുന്നു. വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന് പറയുമ്പോള്‍ കോണ്‍ഗ്രസ് ക്യാന്‍സല്‍ എന്ന് പറയുന്നു. ഞങ്ങള്‍ വന്ദേ ഭാരത് നിര്‍ദ്ദേശിക്കുമ്പോള്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസ് വീണ്ടും പറയുന്നു,’ പ്രധാനമന്ത്രി നിലവിലെ ലോക്സഭയിലെ തന്റെ അവസാന പ്രസംഗത്തില്‍ പറഞ്ഞു.

‘ഭാരത് ജോഡോ ന്യായ് യാത്ര’യ്ക്കായി നിലവില്‍ ജാര്‍ഖണ്ഡില്‍ കഴിയുന്ന രാഹുല്‍ ഗാന്ധിയെയും മോദി കടന്നാക്രമിച്ചു. ഒരേ ഉല്‍പ്പന്നം വീണ്ടും വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസിന്റെ കട അടച്ചുപൂട്ടലിന്റെ വക്കിലാണെന്നായിരുന്നു പരിഹാസം.

ന്യൂനപക്ഷങ്ങൾ എവിടെയെന്ന് ചോദ്യത്തോട് പ്രധാനമന്ത്രി ക്ഷോഭത്തോടെയാണ് മറുപടി പറഞ്ഞത്. സ്ത്രീകളിലും യുവാക്കളിലും കർഷകരിലും ന്യൂനപക്ഷങ്ങളില്ലേയെന്ന് മോദി ചോദിച്ചു. കോൺ​ഗ്രസിലെ കുടുംബഭരണം കാരണം കഴിവുള്ളവർക്ക് ഉയരാനായില്ലെന്നും മോദി കുറ്റപ്പെടുത്തി. ഒരു കുടുംബത്തിലെ കൂടുതൽ പേർ രാഷ്ട്രീയത്തിലെത്തുന്നത് ദോഷമല്ല. എന്നാൽ കുടുംബം പാർട്ടിയെ നയിക്കുന്നത് ജനാധിപത്യത്തിന് അപകടമാണ്. രാജ്നാഥ് സിംഗിൻറെയും അമിത് ഷായുടെയും കുടുംബങ്ങൾ പാർട്ടി നടത്തുന്നില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു

ലൈംഗികാതിക്രമ പരാതി; സിനിമാ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ എംഎൽഎയും സിനിമാ സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് കുഞ്ഞുമുഹമ്മദിനെതിരെ കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്. ഡിസംബർ‌...

എസ്ഐആർ കരട് വോട്ടർ പട്ടിക; കേരളത്തിൽ 24 ലക്ഷം വോട്ടർമാർ പുറത്ത്, 8.65% കുറവ്, ജനുവരി 22വരെ പരാതി അറിയിക്കാം

രാജ്യത്തെ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ എസ്ഐആർ നടപടികൾക്കുശേഷം പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് നിരവധി പേർ പുറത്തായി. കേരളത്തിൽ നിന്ന് മാത്രം 24 ലക്ഷത്തിലധികം പേരെ പട്ടികയിൽ നിന്ന്...

മഞ്ഞിൻ പുതപ്പണിഞ്ഞ് മൂന്നാർ; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

കോടമഞ്ഞിൽ പുതപ്പണിഞ്ഞ മൂന്നാറിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കുവാൻ സഞ്ചാരികൾ കൂട്ടമായി ഒഴുകിയെത്തുന്നു. മൂന്നാറിലെ സെവൻമലയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തി. താപനില പൂജ്യം...

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പില്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണിക്കും കോര്‍പ്പറേഷനില്‍ 11.30നും ആണ് സത്യപ്രതിജ്ഞ. ആദ്യ ഭരണസമിതി...

ശ്രീനിവാസന്റെ ഭൗതികദേഹത്തിൽ പേനയും പേപ്പറും സമർപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്

മലയാളിയുടെ പ്രിയ ചലച്ചിത്രപ്രതിഭ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ തുടങ്ങിയശേഷം ഭൗതികദേഹം ചിതയിലേക്ക് വെക്കുന്നതിന് തൊട്ടുമുൻപായി ഒരു പേനയും പേപ്പറും സത്യൻ അന്തിക്കാട് സമർപ്പിച്ചു. "എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ" എന്നായിരുന്നു സത്യൻ...

ശ്രീനിവാസന് വിട നൽകി കലാകേരളം

അന്തരിച്ച ചലച്ചിത്ര പ്രതിഭ ശ്രീനിവാസന് വിട നൽകി കലാകേരളം. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ...

റാസൽഖൈമയിലെ ജബൽ ജൈസിൽ താപനില 3.5°C

യുഎഇയിലെ റാസൽഖൈമയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. റാസൽഖൈമയിലെ ജബൽ ജൈസ് പർവതത്തിൽ 3.5°C രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12...

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാര്‍ യാദവ് ക്യാപ്റ്റൻ, സഞ്ജു ഓപ്പണർ

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വെെസ് ക്യാപ്റ്റനും ഓപ്പണറുമായിരുന്ന...