മോദി 3.0 അധികാരമേറ്റു, 30 ക്യാബിനെറ്റ് മന്ത്രിമാർ, 41 സഹമന്ത്രിമാർ

ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേൽക്കുന്നു എന്ന ചരിത്രം കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ദില്ലിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലാണ് അധികാരമേറ്റത്. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി.

രാജ്നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവർ തുടരും. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയെ മന്ത്രിയാക്കിയത് പുതിയ പാർട്ടി അധ്യക്ഷൻ വൈകാതെ വരും എന്ന സൂചനയായി. ശിവരാജ് സിങ് ചൗഹാൻ, മനോഹർ ലാല്‍ ഖട്ടാർ എന്നിവരും ക്യാബിനെറ്റിലെത്തി.

ടി ഡി പിയുടെ രാം മോഹൻ നായി‍ഡു, ജെ ഡി യുവിന്‍റെ ലല്ലൻ സിങ്, ലോക ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, ജെ ഡി എസിന്‍റെ എച്ച് ഡി കുമാരസ്വാമി, എച്ച് എ എം നേതാവ് ജിതൻ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ല ക്യാബിനെറ്റ് മന്ത്രിമാർ. ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിർത്തി. 5 പേര്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 പേര്‍ സഹമന്ത്രിമാരുമാണ്.

നിർമല സീതാരാമനും ജാ‌‌ർഖണ്ഡില്‍ നിന്നുള്ള അന്നപൂര്‍ണ ദേവിയുമാണ് ക്യാബിനെറ്റിലെ വനിതകള്‍. യുപിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത്. ബിഹാറിനും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടി. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജിതിൻ പ്രസാദ, രവനീത് സിങ് ബിട്ടു എന്നിവരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. അനുരാഗ് ഠാക്കൂർ, സ്മൃതി ഇറാനി എന്നിവരാണ് ഇത്തവണ മന്ത്രിസ്ഥാനം കിട്ടാതെ പോയ പ്രമുഖർ. തർക്കങ്ങളെ തുടർന്ന് എൻ സി പി മന്ത്രിമാരാരും സത്യപ്രതിജ്ഞ‌ ചെയ്തില്ല. കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

കാബിനറ്റ് മന്ത്രിമാർ:- രാജ്നാഥ് സിംഗ്

രാജ്നാഥ് സിംഗ്
അമിത് ഷാ
നിതിൻ ഗഡ്കരി
ജെ പി നദ്ദ
ശിവരാജ് സിംഗ് ചൗഹാൻ
നിർമല സീതാരാമൻ
എസ് ജയശങ്കർ
മനോഹർ ലാൽ ഖട്ടർ
എച്ച് ഡി കുമാരസ്വാമി
പിയൂഷ് ഗോയൽ
ധർമ്മേന്ദ്ര പ്രധാൻ
ജിതൻ റാം മാഞ്ചി
രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ്
സർബാനന്ദ സോനോവാൾ
വീരേന്ദ്ര കുമാർ
കെ രാംമോഹൻ നായിഡു
പ്രഹ്ലാദ് ജോഷി
ജുവൽ ഓറം
ഗിരിരാജ് സിംഗ്
അശ്വിനി വൈഷ്ണവ്
ജ്യോതിരാദിത്യ സിന്ധ്യ
ഭൂപേന്ദ്ര യാദവ്
ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
അന്നപൂർണാ ദേവി
കിരൺ റിജിജു
ഹർദീപ് സിംഗ് പുരി
മൻസുഖ് മാണ്ഡവ്യ
ജി കിഷൻ റെഡ്ഡി
ചിരാഗ് പാസ്വാൻ
സി ആർ പാട്ടീൽ

സഹമന്ത്രിമാർ (സ്വതന്ത്ര ചുമതല)

റാവു ഇന്ദർജിത് സിംഗ്
ജിതേന്ദർ സിംഗ്
അർജുൻ റാം മേഘ്‌വാൾ
പ്രതാപറാവു ഗണപതിറാവു ജാദവ്
ജയന്ത് ചൗധരി

സഹമന്ത്രിമാർ:-

ജിതിൻ പ്രസാദ
ശ്രീപദ് നായിക്
പങ്കജ് റാവു ചൗധരി
കൃഷൻ പാൽ ഗുർജാർ
രാംദാസ് അത്താവലെ
രാംനാഥ് താക്കൂർ
നിത്യാനന്ദ് റായ്
അനുപിരിയ പട്ടേൽ
വി സോമണ്ണ
ചന്ദ്രശേഖർ പെമ്മസാനി
എസ്പി സിംഗ് ബാഗേൽ
ശോഭ കരന്ദ്‌ലാജെ
കീർത്തി വർധൻ സിംഗ്
ബിഎൽ വർമ
ശന്തനു താക്കൂർ
സുരേഷ് ഗോപി
എൽ മുരുകൻ
അജയ് തംത
ബന്ദി സഞ്ജയ് കുമാർ
കമലേഷ് പാസ്വാൻ
ഭഗീരഥ് ചൗധരി
സതീഷ് ചന്ദ്ര ദുബെ
സഞ്ജയ് സേത്ത്
രവ്നീത് സിംഗ് ബിട്ടു
ദുർഗാദാസ് യുകെയ്
രക്ഷ ഖഡ്സെ
സുകാന്ത മജുംദാർ
സാവിത്രി താക്കൂർ
തോഖൻ സാഹു
രഭൂഷൻ ചൗധരി
ശ്രീനിവാസ വർമ്മ
ഹർഷ് മൽഹോത്ര
നിമുബെൻ ബംഭനിയ
മുരളീധർ മൊഹോൾ
ജോർജ് കുര്യൻ
പബിത്ര മാർഗരിറ്റ

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....