മൂന്നാം മോദി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും

അമിത്ഷാ, രാജ്നാഥ് സിംഗ്, ജയശങ്കർ, നിർമലാ സീതാരാമൻ എന്നിവർക്ക് നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ ലഭിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതിയ സർക്കാരിലെ 71 മന്ത്രിമാരും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഇവരിൽ 30 പേർ ക്യാബിനറ്റ് മന്ത്രിമാരായും അഞ്ച് പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായും 36 പേർ സഹമന്ത്രിമാരായും തിരഞ്ഞെടുക്കപ്പെട്ടു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 543ൽ 293 സീറ്റുകളും എൻഡിഎ നേടിയതിന് പിന്നാലെയാണ് നരേന്ദ്ര മോദി റെക്കോർഡ് മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ, 240 സീറ്റുകൾ നേടിയ ബിജെപിക്ക് ലോക്‌സഭയിൽ ഭൂരിപക്ഷം കുറവായിരുന്നു. ഭൂരിപക്ഷം നേടാനുള്ള ലോക്‌സഭയിലെ മാന്ത്രിക സംഖ്യ 272 ആണ്.

രാജ്നാഥ് സിംഗ്- പ്രതിരോധം
അമിത് ഷാ-ആഭ്യന്തരം, സഹകരണം
നിതിൻ ഗഡ്കരി- റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിലനിർത്തും
ജെ പി നദ്ദ- ആരോഗ്യം, രാസവളം
ശിവരാജ് സിംഗ് ചൗഹാൻ-കൃഷി, കർഷകക്ഷേമം, പഞ്ചായത്ത്, ഗ്രാമവികസനം
നിർമല സീതാരാമൻ-ധനകാര്യം, കോർപ്പറേറ്റ് അഫയേഴ്സ്
ഡോ എസ് ജയശങ്കർ- വിദേശകാര്യം
മനോഹർ ലാൽ ഖട്ടർ – ഊർജം, ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ്
എച്ച് ഡി കുമാരസ്വാമി- സ്റ്റീൽ, ഹെവി ഇൻഡസ്ട്രീസ്
പിയൂഷ് ഗോയൽ-വാണിജ്യം
ധർമ്മേന്ദ്ര പ്രധാൻ-വിദ്യാഭ്യാസം
ജിതൻ റാം മാഞ്ചി- മൈക്രോ സ്‌മോൾ ആൻഡ് മീഡിയം എൻ്റർപ്രൈസ്
രാജീവ് രഞ്ജൻ (ലാലൻ) സിംഗ്- പഞ്ചായത്തി രാജ്, ഫിഷറീസ്, മൃഗസംരക്ഷണം
സർബാനന്ദ സോനോവാൾ- ഷിപ്പിങ്ങ്, തുറമുഖം,
കിഞ്ജരാപ്പു രാം മോഹൻ നായിഡു- സിവിൽ ഏവിയേഷൻ
വീരേന്ദ്രകുമാർ – സാമൂഹിക നീതി
ജുവൽ ഓറം- ട്രെെബൽ അഫയേഴ്സ്
പ്രഹ്ലാദ് ജോഷി- കൺസ്യൂമർ അഫയേഴ്സ് പൊതുവിതരണം
അശ്വിനി വൈഷ്ണവ്- റെയിവെ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ്, ഐടി, ഇലട്രോണിക്സ്
ഗിരിരാജ് സിംഗ്-ടെക്സ്റ്റെെൽസ്
ജ്യോതിരാദിത്യ സിന്ധ്യ-ടെലി കോം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം
ഭൂപേന്ദ്ര യാദവ്-വനം
ഗജേന്ദ്ര സിംഗ് ഷെഖാവത്ത്- ടൂറിസം, സാസ്കാരികം
അന്നപൂർണാ ദേവി- സ്ത്രീ ശിശുക്ഷേമം
കിരൺ റിജിജു- പാർലമെൻ്ററി കാര്യം, ന്യൂനപക്ഷകാര്യം
മൻസുഖ് മാണ്ഡവ്യ-തൊഴിൽ,
ഹർദീപ് സിംഗ് പുരി- പെട്രോളിയം, നാച്യുറൽ ഗ്യാസ്
ജി കെ റെഡ്ഡി- കൽക്കരി, മെെനിങ്ങ്
ചിരാഗ് പാസ്വാൻ-ഫുഡ് പ്രോസസിങ്ങ്
സി ആർ പാട്ടീൽ- ജലം

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

റാവു ഇന്ദർജിത് സിംഗ്- സ്റ്റാറ്റിസ്റ്റിക്സ്,
ജിതേന്ദ്ര സിംഗ്- സയൻസ് ആൻഡ് ടെക്നോളജി, പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവ ഊർജം, ബഹിരാകാശം
അർജുൻ റാം മേഘ്‌വാൾ- നിയമം, നീതി, പാർലമെൻ്ററി കാര്യം
പ്രതാപറാവു ജാദവ്- ആയുഷ്, ആരോഗ്യം, കുടുംബക്ഷേമം
ജയന്ത് ചൗധരി- സ്കിൽ ഡെവലപ്മെൻ്റ്

സഹമന്ത്രിമാർ

ജിതിൻ പ്രസാദ-വാണിജ്യം
ശ്രീപദ് നായിക്-ഊർജം
പങ്കജ് ചൗധരി-ധനകാര്യം,
കൃഷൻ പാൽ ഗുർജാർ-സഹകരണം
രാംദാസ് അത്താവലെ-സാമൂഹിക നീതി
രാംനാഥ് താക്കൂർ- കൃഷി, കാർഷിക ക്ഷേമം,
നിത്യാനന്ദ് റായ്-ആഭ്യന്തരം
അനുപ്രിയ പട്ടേൽ- ആരോഗ്യം, കുടുംബക്ഷേമം
വി സോമണ്ണ- ജലശക്തി, റെയിൽവെ
ചന്ദ്രശേഖർ പെമ്മസാനി- ഗ്രാമവികസനം, കമ്മ്യൂണിക്കേഷൻസ്
എസ്പി സിംഗ് ബാഗേൽ-ഫിഷറീസ്, മൃഗസംരക്ഷണം, പഞ്ചായത്തീ രാജ്
ശോഭ കരന്ദ്‌ലാജെ- മെെക്രോ, സ്മോൾ, മീഡിയം എൻ്റപ്രെെസസ്, തൊഴിൽ
കീർത്തി വർധൻ സിംഗ്- വനം, കാലാവസ്ഥാ മാറ്റം
ബിഎൽ വർമ-പൊതുവിതരണം, കൺസ്യൂമർ അഫയേഴ്സ്
ശന്തനു താക്കൂർ- തുറമുഖം, കപ്പൽ, ജലഗതാഗതം,
കമലേഷ് പാസ്വാൻ- ഗ്രാമവികസനം
ബന്ദി സഞ്ജയ് കുമാർ- ആഭ്യന്തരം
അജയ് തംത- റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് (സഹമന്ത്രി)
ഡോ എൽ മുരുകൻ- ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങ്, പാർലമെൻ്ററി കാര്യം
സുരേഷ് ഗോപി-ടൂറിസം, സാസ്കാരികം, പെട്രോളിയം & നാച്യൂറൽ ഗ്യാസ്
രവ്നീത് സിംഗ് ബിട്ടു-ന്യൂനപക്ഷം
സഞ്ജയ് സേത്ത്- പ്രതിരോധം
രക്ഷ ഖഡ്സെ-കായികം, യുവജനക്ഷേമം
ഭഗീരഥ് ചൗധരി- കൃഷി, കർഷകക്ഷേമം
സതീഷ് ചന്ദ്ര ദുബെ- കൽക്കരി
ദുർഗാദാസ് യുകെയ്- ട്രെെബൽ അഫയേഴ്സ്
സുകാന്ത മജുംദാർ-വിദ്യാഭ്യാസം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം
സാവിത്രി താക്കൂർ- സ്ത്രീ, ശിശുക്ഷേമം
തോഖൻ സാഹു-ഹൌസിങ്ങ്, നഗരകാര്യം
രാജ് ഭൂഷൺ ചൗധരി- ജലശക്തി
ഭൂപതി രാജു ശ്രീനിവാസ വർമ്മ- സ്റ്റീൽ
ഹർഷ് മൽഹോത്ര- റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ്
നിമുബെൻ ജയന്തിഭായ് ബംഭനിയ-പൊതുവിതരണം
മുരളീധർ മോഹൽ- സഹകരണം, സിവിൽ ഏവിയേഷൻ
ജോർജ് കുര്യൻ-ന്യൂനപക്ഷ കാര്യം, ഫിഷറീസ്, ക്ഷീരം, മൃഗസംരക്ഷണം
പബിത്ര മാർഗരിറ്റ-വിദേശകാര്യം, ടെക്സ്റ്റെെൽസ്

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...