മേഘാലയയിലും നാഗാലാൻഡിലും കനത്ത സുരക്ഷയോടുകൂടി രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പ് നാലുമണിവരെ തുടരും. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക.
ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
മേഘാലയയിൽ 12 ജില്ലകളിലായി 60 നിയമസഭാ സീറ്റുകളിലെ 59 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ് നടത്തുക. ആകെ 375 സ്ഥാനാർത്ഥികൾ മത്സരിക്കാനുണ്ട്. ബിജെപിയും കോൺഗ്രസും 59 സീറ്റുകളിലും, ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി 57സീറ്റുകളിലും, തൃണമൂൽ കോൺഗ്രസ് 56 സീറ്റുകളിലും മത്സരിക്കുന്നു.
60 സീറ്റുള്ള നാഗാലാൻഡിൽ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇവിടെ മൊത്തം 183 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. എൻ ഡി പി പി 40 സീറ്റുകളിലും, ബിജെപി 19 സീറ്റുകളിലും മത്സരിക്കുന്നു.