ഹോങ്കോംഗ്: ഹോങ്കോംഗിലെ തായ് പോ പ്രദേശത്ത് ബഹുനില കെട്ടിടങ്ങളില്‍ വൻ തീപിടിത്തം. താമസക്കാരും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരുമടക്കം 13 പേർ മരിച്ചെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചുരുങ്ങിയത് 15 പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റു എന്നാണ് വിവരം.
ഏഴോളം ബ്ളോക്കുകളില്‍ നിർമ്മാണത്തിന് സഹായിക്കുന്ന മുളകൊണ്ടുള്ള നിർമ്മിതികളില്‍ തീപടർന്നു. ഇവിടങ്ങളില്‍ താമസക്കാർ കുടുങ്ങിക്കിടക്കുകയാണ്. കെട്ടിടത്തിനുള്ളില്‍ സ്‌ത്രീകളും പുരുഷന്മാരും പൊള്ളലേറ്റും ബോധമറ്റും കിടപ്പുണ്ടെന്ന് വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഏറ്റവും തീവ്രതയേറിയ ലെവല്‍ 5 വിഭാഗത്തില്‍പ്പെട്ട അഗ്നിബാധയാണിതെന്ന് അധികൃതർ വ്യക്തമാക്കി.

