മണിപ്പൂരിൽ വീണ്ടും അക്രമം, 20,000 അർദ്ധസൈനികരെ കൂടി അയച്ച് കേന്ദ്രം

മണിപ്പൂരിൽ അടുത്തിടെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം 20 കമ്പനി അർദ്ധസൈനിക വിഭാഗത്തെ കൂടി മണിപ്പൂരിലേക്ക് അയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 50 കമ്പനി സേനയെ മണിപ്പൂരിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് 20,000 അധിക അർദ്ധസൈനിക ഉദ്യോഗസ്ഥർ അടങ്ങുന്ന 20 കമ്പനികളെ കൂടി അയച്ചത്.

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെ എണ്ണം അതിവേഗം ഉയർന്നത് പരിഗണിച്ച് മണിപ്പൂരിൽ 90,000 അധിക അർദ്ധസൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മൊത്തം 90 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്. നവംബർ 7 ന് ജിരിബാം ജില്ലയിലെ സൈറൗൺ ഗ്രാമത്തിലെ വീട്ടിൽ ഹ്മർ സമുദായത്തിൽ നിന്നുള്ള ഒരു സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയതാണ് ഏറ്റവും പുതിയ അക്രമത്തിന് കാരണമായത്.

ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 1 നും നവംബർ 18 നും ഇടയിൽ കുറഞ്ഞത് 16 വ്യത്യസ്‌ത അക്രമ സംഭവങ്ങളെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കൊലപാതകങ്ങൾ, പരിക്കുകൾ, തീവെപ്പ്, കനത്ത വെടിവയ്പ്പ് എന്നിവയിൽ കലാശിച്ചു. നവംബർ 7 നും 18 നും ഇടയിൽ ജിരിബാമിൽ മാത്രം 20 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം മെയ് 3 മുതൽ ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള മെയ്തേയികളും വടക്കുകിഴക്കൻ സംസ്ഥാനത്തെ കുന്നുകൾ കേന്ദ്രീകരിച്ചുള്ള കുക്കി-സോ ഗ്രൂപ്പുകളും തമ്മിലുള്ള വംശീയ ഏറ്റുമുട്ടലിൽ 200-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. മണിപ്പൂരിൽ ഇൻ്റർനെറ്റ് നിരോധനം മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. മണിപ്പൂർ സർക്കാർ ഉത്തരവ് പ്രകാരം ഏഴ് ജില്ലകളിലെ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് കൂടി നിർത്തിവച്ചു.

ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാവുന്ന ഉള്ളടക്കം സാമൂഹിക വിരുദ്ധർ പ്രചരിപ്പിക്കുന്നത് തടയാൻ, അക്രമം വർധിച്ച സാഹചര്യത്തിൽ ഭരണകൂടം നവംബർ 16-ന് രണ്ട് ദിവസത്തേക്ക് സേവനങ്ങൾ നിർത്തിവച്ചു. തിങ്കളാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് കൂടിയാണ് നിരോധനം നീട്ടിയിരിക്കുന്നത്. നവംബർ 16 നാണ് ബ്രോഡ്ബാൻഡ്, മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരുന്നത്.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...