ഐ.​ടി രം​ഗ​ത്ത് കേ​ര​ള​ത്തി​ന്റെ കു​തി​പ്പ് തു​ടരും, ​20000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

ഐ.​ടി രം​ഗ​ത്ത് കേ​ര​ളം കുതിക്കുകയാണെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലോ​ക​ത്താ​കെ​യു​ള്ള പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളെ കൊ​ണ്ടു​വ​രാ​നും ഐ.​ടി മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​മാ​ണ് സ​ർ​ക്കാ​റി​ന്റെ ശ്ര​മമെന്നും സ്റ്റാ​ർ​ട്ട​പ്പു​ക​ൾ യു​വ​ജ​ന​ങ്ങ​ളി​ൽ മാ​റ്റം​കൊ​ണ്ടു​വ​ന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേ​ര​ള സ്റ്റാ​ര്‍ട്ട​പ് മി​ഷ​ന്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ തു​ട​ങ്ങു​ന്ന സ്റ്റാ​ര്‍ട്ട​പ് ഇ​ന്‍ഫി​നി​റ്റി കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​ദ്യ​കേ​ന്ദ്രം ദു​ബൈ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേരളത്തിലെ സ്റ്റാർട്ടപ്പുകൾ ഈ സാമ്പത്തിക വർഷത്തിൽ 20,000 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആദ്യഘട്ടത്തിൽ യുഎസ്എ, യുഎഇ, ആസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുറക്കുന്നത്. സ്റ്റാർട്ടപ്പുകൾ വന്നതോടെ ഈ മേഖലയിൽ മാത്രമല്ല, സമൂഹത്തിലെ യുവജനങ്ങളിലാകെ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ്. വിദേശ കമ്പനികളിലെ മുതിർന്ന മലയാളി എക്സിക്യൂട്ടീവുകളുടെ സാന്നിധ്യവും ഐടി മേഖലയിൽ കേരളത്തിന്റെ കുതിപ്പിന് ആക്കം കൂട്ടും. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത് ന​ട​പ്പാ​ക്കു​ന്നു​വെ​ന്നും സ്റ്റാ​ർ​ട്ട​പ് ഇ​ൻ​ഫി​നി​റ്റി ലോ​ക​ത്തെ​യാ​കെ ബ​ന്ധി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ഴു​ള്ള ഐ.​ടി പാ​ർ​ക്കു​ക​ൾ​ക്ക് പു​റ​മെ ര​ണ്ട് ഐ.​ടി പാ​ർ​ക്കു​ക​ൾ കൂ​ടി ആ​രം​ഭി​ക്കും. പു​തി​യ ഐ.​ടി ഇ​ട​നാ​ഴി​ക​ളും തു​റ​ക്കുന്ന​തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ന​ട​ക്കു​ന്നു. എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം-​കൊ​ല്ലം, എ​റ​ണാ​കു​ളം-​കൊ​ര​ട്ടി, കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ എ​ന്നി​വ​യാ​ണ് പു​തു​താ​യി ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന നാ​ല് ഇ​ട​നാ​ഴി​ക​ൾ. താ​ങ്ങാ​വു​ന്ന വേ​ത​ന​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​ഭ​ക​ളെ ല​ഭി​ക്കു​ന്ന നാ​ട് എ​ന്ന​നി​ല​യി​ൽ കേ​ര​ളം ഏ​ഷ്യ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തും ആ​ഗോ​ള​ത​ല​ത്തി​ൽ നാ​ലാം സ്ഥാ​ന​ത്തുമാണ്. സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഐ.​ടി ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്റ​റു​ക​ൾ ആ​രം​ഭി​ക്കും.

കേ​ര​ള​ത്തി​ൽ പ​ഠ​ന​ശേ​ഷം തൊ​ഴി​ൽ നേ​ടു​ന്ന​തി​ന് പ​ക​രം തൊ​ഴി​ൽ​ദാ​താ​ക്ക​ളാ​വു​ക എ​ന്ന വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മു​ണ്ടാ​യി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് ലോകത്തെയാകെ കേരളവുമായി ബന്ധിപ്പിക്കുകയാണ്. ഈ കാര്യത്തിൽ വലിയ പിന്തുണയാണ് യുഎഇയിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിന്റെ ഐടി രംഗത്തെ ഏത് ചുവടുവയ്പിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. അന്താരാഷ്ട സ്ഥാപനങ്ങളിലെ മലയാളി മേധാവികളുമായി ബന്ധപ്പെട്ട് ഈ കമ്പനികളുടെ സാന്നിദ്ധ്യം കേരളത്തിൽ ഉറപ്പിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. പ്രവാസി സമൂഹത്തിന് സ്റ്റാർട്ട്അപ്പ് മിഷന്റെ വിവിധ പദ്ധതികളിൽ നിക്ഷേപകൻ, സംരംഭകൻ, സ്ഥാപകൻ, വിദഗ്ധോപദേഷ്ടാവ് എന്നീ നിലകളിൽ പങ്കെടുക്കാനും അവസരമൊരുക്കും. യുഎഇയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്ററിന്റെ പങ്കാളിയായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റുമായുള്ള ധാരണാപത്രം കെഎസ്‌യുഎം സിഇഒ അനൂപ് അംബിക, സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് സ്ഥാപകന്‍ സിബി സുധാകരന് കൈമാറി.

ഞാ​യ​റാ​ഴ്ച ദു​ബൈ താ​ജ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ന്‍സ്ഥാ​ന​പ​തി സ​ഞ്ജ​യ് സു​ധീ​ർ, കെ.​എ​സ്.​യു.​എം സി.​ഇ.​ഒ അ​നൂ​പ് അം​ബി​ക, സം​സ്ഥാ​ന ഐ.​ടി സെ​ക്ര​ട്ട​റി ര​ത്ത​ന്‍ യു. ​ഖേ​ല്‍ക്ക​ര്‍, ലു​ലു ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​എ. യൂ​സു​ഫ് അ​ലി, ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ ചെ​യ​ർ​മാ​ൻ ആ​സാ​ദ് മൂ​പ്പ​ന്‍, നോ​ര്‍ക്ക റൂ​ട്ട്സ് വൈ​സ്ചെ​യ​ര്‍മാ​ന്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, ഐ.​ബി.​എ​സ് എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ര്‍മാ​ന്‍ വി.​കെ. മാ​ത്യൂ​സ്, നോ​ർ​ക്ക റൂ​ട്ട്സ് അംഗം ഒ.​വി. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

എഐ ഇംപാക്ട് ഉച്ചകോടി; അബുദാബി കിരീടാവകാശി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ഫെബ്രുവരി 18 മുതൽ 19 വരെ ന്യൂഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ എത്തി. ഉച്ചകോടിക്കിടെ...

സുനിത വില്യംസ്‌ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് നാസ

2024 ജൂണിൽ എട്ട് ദിവസത്തെ ചെറിയൊരു യാത്രയ്ക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ച ഇന്ത്യൻ വംശജ സുനിത വില്യംസിനും ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോറിനും ഒൻപത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കേണ്ടിവന്ന...

മെഡിക്കൽ കോളേജ് ശസ്ത്രക്രിയ വീഴ്ച; ഉഷാ ജോസഫിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി, ശസ്ത്രക്രിയ നാളെ

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിനെ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉഷയുടെ മകൻ...

അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി

ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ ‘കൊലയാളി’ പരാമർശം നടത്തിയെന്ന മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരായി. രാജ്യസഭാ എം.പി പ്രമോദ് തിവാരി, യുപി...

രോഗിയുടെ വയറ്റിൽ കത്രിക കുടങ്ങിയ സംഭവം; രൂക്ഷ വിമർശനവുമായി ആരോഗ്യവകുപ്പ് മന്ത്രി, വായ്ത്താരിയെന്ന് രോഗികൾ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ രോഗിയുടെ വയറ്റിൽ കത്രിക കുടങ്ങിയ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. വീഴ്ചവരുത്തിയ...

‘ആരോഗ്യ കേരളം വെന്റിലേറ്ററിൽ’ ചികിത്സാപിഴവിൽ സർക്കാരിനെതിരെ വിമർശനവുമായി വി ഡി സതീശൻ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ തുടർച്ചയായുണ്ടാകുന്ന ചികിത്സാപിഴവുകളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വണ്ടാനം മെഡിക്കൽ കോളേജിലുണ്ടായ ഗുരുതരമായ വീഴ്ച ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന’...

“തന്നെ കുടുക്കിയത് യുവതി പ്രവേശനത്തെ എതിർത്തതിനാൽ”: സർക്കാറിനെതിരെ തുറന്നടിച്ച് തന്ത്രി കണ്ഠരര് രാജീവര്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തനിക്കെതിരെയുള്ള പോലീസ് നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതീ പ്രവേശന സമയത്ത് ആചാര ലംഘനത്തെ എതിർത്തതിലുള്ള വിരോധമാണ് തന്നെ കേസിൽ കുടുക്കാൻ കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു....

“തന്ത്രിക്കെതിരെ തെളിവില്ലെങ്കിൽ പിന്നെ അറസ്റ്റ് എന്തിനായിരുന്നു?” അന്വേഷണസംഘത്തിന് കോടതിയിൽ തിരിച്ചടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ "തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവില്ലെങ്കിൽ പിന്നെ അറസ്റ്റ് എന്തിനായിരുന്നു എന്ന് കൊല്ലം വിജിലൻസ് കോടതി ആരാഞ്ഞു. തന്ത്രി കണ്ഠരര് രാജീവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ നിരത്തി അറസ്റ്റ് ചെയ്ത...