വിദ്വേഷപരാമർശം, പി സി ജോർജിന് ജാമ്യമില്ല

വിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന് മുൻകൂർ ജാമ്യമില്ല. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയാണ് വാദം പൂര്‍ത്തിയായത്. പിസി ജോര്‍ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്. അല്ലെങ്കില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. പിസി ജോര്‍ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

പിസി ജോര്‍ജിന്റെ പരാമര്‍ശം ഗൗരവതരമാണ്. 40 വര്‍ഷം എംഎല്‍എ ആയിരുന്ന അനുഭവ സമ്പത്തുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് പിസി ജോര്‍ജ്. വിവാദ പരാമര്‍ശം നടത്തുമ്പോള്‍ മുന്‍ ജാമ്യ വ്യവസ്ഥ മനസിലുണ്ടായിരുന്നില്ല എന്ന് പറയാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നിരന്തരം അബദ്ധമാണ് പിസി ജോര്‍ജിൻ്റെതെന്നും ഹൈക്കോടതിയുടെ വിമര്‍ശിച്ചു. അബദ്ധമാണ് പറ്റിയതെന്ന പിസി ജോര്‍ജിന്റെ അഭിഭാഷകന്റെ വാദത്തിനായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവന നടത്തിയതിന് നാല് കുറ്റകൃത്യങ്ങള്‍ പിസി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. പ്രകോപനപരമായ പരാമര്‍ശമാണ് പിസി ജോര്‍ജ് നടത്തിയതെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

പ്രധാനമന്ത്രി നാളെ കേരളത്തിൽ; 10,800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

നാളെ കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചയ്ക്ക് 1:30 ന് എറണാകുളത്ത് ഏകദേശം 10,800 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ഫ്ലാഗ് ഓഫ്...

നിയമസഭാ തെരഞ്ഞെടുപ്പ്; 50 പേരുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ച് കേരള ബിജെപി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള നേതൃത്വം അൻപതോളം പേരുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ചു. നിലവിലെ പട്ടികയിൽ ദേശീയ നേതൃത്വം കാര്യമായ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നാണ് സൂചന. വരാനിരിക്കുന്ന മാർച്ച് 12-ലെ...

ഗണേഷ് കുമാർ രാജിവെക്കില്ല; കുടുംബപ്രശ്നമെന്നും ഭാര്യയ്ക്ക് പരാതിയില്ലെന്നും മന്ത്രി, മുഖ്യമന്ത്രിയെ കണ്ടു

മന്ത്രി ഗണേഷ്കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങിയതോടെ കുടുംബപ്രശ്നമെന്നും ഭാര്യയ്ക്ക് പരാതിയില്ലെന്നും മന്ത്രി ഗണേഷ് കുമാർ. തുടർന്ന് മുഖ്യമന്ത്രിയെ കണ്ട് ഗണേഷ് കുമാർ കാര്യങ്ങൾ വിശദീകരിച്ചു. കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി...

എൽ പി ജി ക്ഷാമം; മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടി

വാണിജ്യ എൽ.പി.ജി വിതരണത്തിലെ തടസ്സങ്ങൾ കാരണം മുംബൈയിലെ ഏകദേശം 20% ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇതുവരെ അടച്ചുപൂട്ടിയതായി നഗരത്തിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. ഗ്യാസ് വിതരണ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്ത രണ്ടു...

യുഎഇയുടെ പല ഭാഗങ്ങളിലും മാർച്ച് 12 വരെ മഴയ്ക്ക് സാധ്യത

ദുബായ്: യുഎഇയുടെ പല ഭാഗങ്ങളിലും മാർച്ച് 12 വരെ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വരും ദിവസങ്ങളിൽ മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ച് പടിഞ്ഞാറൻ-തീരദേശ-ചില...

ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാക്കളായ ടീമിന് മാർച്ച് 10 ചൊവ്വാഴ്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 2024 ലെ ഇന്ത്യയുടെ...

മന്ത്രി ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഭാര്യ ബിന്ദു മേനോൻ

തിരുവനന്തപുരം: മന്ത്രി ഗണേഷ്കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ നിലനിൽക്കവേ വിവാദം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി എന്നാണ് ഭാര്യ വെളിപ്പെടുത്തിയത്. രാജിയിലേക്ക് നീങ്ങേണ്ട...

നടിയെ ആക്രമിച്ച കേസ്; സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു, ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് ‌

നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി ഹൈക്കോടതി. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക്‌ നോട്ടീസ് അയച്ചു. പ്രതികൾക്ക്...