ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവുമായ നിതീഷ് കുമാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവ് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, പാർട്ടി നേതാക്കളായ മനോജ് ഝാ, ലാലൻ സിംഗ്, സഞ്ജയ് ഝാ എന്നിവരും ഒപ്പമുണ്ട്. കെജ്രിവാളിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച്ച.
അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാന ദേശീയ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങൾ പരക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളായ ജെഡിയു, എഎപി നേതാക്കളും ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി കഴിഞ്ഞ മാസം കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച മുൻ മഹാരാഷ്ട്ര മന്ത്രിയും ശിവസേന (യുബിടി) നേതാവുമായ ആദിത്യ താക്കറെയും കെജ്രിവാളിനെ ദേശീയ തലസ്ഥാനത്തെ വസതിയിൽ സന്ദർശിച്ചിരുന്നു.