ഇസ്രയേല്‍ ആക്രമണം; ഇറാന്‍ റവലൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്‌റാനില്‍ വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു. റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ ആണവ പദ്ധതികള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക മേധാവി കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരണമുണ്ടാകുന്നത്.

തങ്ങളുടെ ആണവ പദ്ധതിയെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് “കഠിനമായ പ്രതികരണം” നൽകാൻ ഇറാൻ പദ്ധതിയിടുന്നതായി ഇറാനിയൻ സുരക്ഷാ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണത്തോടുള്ള പ്രതികരണം “കഠിനവും നിർണ്ണായകവുമായിരിക്കും” എന്ന് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി, പ്രതികാര പദ്ധതികൾ ഉന്നത തലങ്ങളിൽ ചർച്ച ചെയ്യുന്നുണ്ടെന്നും എന്നാൽ സമയപരിധി സ്ഥിരീകരിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

ആക്രമണത്തിന് പിന്നാലെ ടെഹ്റാനില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി ഇറാന്‍ അറിയിച്ചു. ഇസ്രയേലില്‍ ആഭ്യന്തര അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. വ്യോമപാത ഇസ്രയേലും അടച്ചു. ഇറാന്‍റെ തിരിച്ചടിയെന്നോളം ഇസ്രയേലില്‍ പലയിടങ്ങളിലും സൈറണുകള്‍ മുഴങ്ങി. ടെഹ്റാന് വടക്കുകിഴക്കന്‍ ഭാഗത്തായാണ് പുലര്‍ച്ചെയോടെ ഇസ്രയേലിന്‍റെ ആക്രമണം ഉണ്ടായതെന്ന് ഇറാന്‍റെ നൂര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യോമാക്രമണങ്ങൾ തുടരുന്നതിനിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ സുരക്ഷാ മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. ഇസ്രായേലുമായുള്ള സംഘർഷം വർദ്ധിച്ചതിനെത്തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണ ജാഗ്രതയിലാണെന്ന് ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ടെഹ്‌റാന്റെ വർദ്ധിച്ചുവരുന്ന യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയെക്കുറിച്ച് യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ ഞായറാഴ്ച ഒമാനിൽ ആറാം റൗണ്ട് ചർച്ചകൾ നടത്താൻ തീരുമാനിച്ചിരിക്കെയാണ് ഇസ്രയേലിന്റെ ആക്രമണം. ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൗരന്‍മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും യുഎസ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി ആർബിഐ

മുംബൈ: രാജ്യത്തെ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. റിപ്പോ നിരക്ക് 5.25 ശതമാനമായി തന്നെ തുടരും. ഫെബ്രുവരി 4-ന് ആരംഭിച്ച മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി...

വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല

തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. പാർട്ടി നിലപാടും മുൻപ് കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വീകരിച്ച നിലപാടുകളും പരിഗണിച്ചാണ് തീരുമാനും. പുരസ്കാരം വാങ്ങുന്നതിൽ പാർട്ടി...

ദുബായിൽ റോബോടാക്സി; വാഹനത്തിൽ സഞ്ചരിച്ച് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: ദുബായ് നഗരത്തിന്റെ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാത്ത റോബോടാക്സി സേവനങ്ങൾ വരുന്നു. ബൈഡു അപ്പോളോ ഗോ നിർമ്മിച്ചിട്ടുള്ള RT6 റോബോടാക്സി വാഹനങ്ങൾ ഉപയോഗിച്ചുള്ള സേവനങ്ങൾ ദുബായിൽ ആരംഭിച്ചു. ദുബായ് കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും, പ്രതിരോധ...

‘ഒരുനാൾ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകും’: പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

കശ്മീർ പാകിസ്ഥാൻ്റെ ഭാഗമാകുമെന്ന അവകാശവാദവുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഷെഹ്ബാസ് ഷെരീഫിൻറെ അവകാശവാദം. ഇത് ഇന്ത്യയുമായുള്ള...

വി ഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യ്ക്ക് ഇന്ന് കാസർകോട് തുടക്കം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും. വൈകിട്ട് നാല് മണിക്ക് കുമ്പള ടൗണിൽ നടക്കുന്ന ചടങ്ങിൽ...

യുഎസ് പൗരന്മാർ ഉടൻ ഇറാൻ വിടണം; കർശന നിർദ്ദേശവുമായി യുഎസ്

ഇറാനിൽ തുടരുന്ന കനത്ത ആഭ്യന്തര പ്രക്ഷോഭങ്ങളുടെയും സുരക്ഷാ ഭീഷണികളുടെയും പശ്ചാത്തലത്തിൽ പൗരന്മാർക്ക് കർശന മുന്നറിയിപ്പുമായി അമേരിക്ക. ഇറാനിലുള്ള യുഎസ് പൗരന്മാർ രാജ്യം ഉടൻ വിടണമെന്നും മടങ്ങാനായി യുഎസ് സർക്കാരിൻ്റെ സഹായം പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പിൽ...

നടൻ വിജയ്‌ക്ക് തിരിച്ചടി, ആദായ നികുതി വകുപ്പിന്റെ ഒന്നരക്കോടി പിഴ അടയ്ക്കണം

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്ക് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. 2015-16 സാമ്പത്തിക വർഷത്തിൽ വരുമാനം മറച്ചുവെച്ചതിന് 1.5 കോടി രൂപ ആദായനികുതി പിഴ ചുമത്തിയ ഉത്തരവ് ശരിവയ്ക്കുകയും അപ്പീൽ...

വാഹനാപകടം; നടൻ മണിയൻപിള്ള രാജുവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം നഗരത്തിൽ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ നടൻ മണിയൻപിള്ള രാജു ഓടിച്ചിരുന്ന കാറിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്. അതേഅസമയം സംഭവസമയത്ത് കാർ നിർത്താതെ പോയതിൽ നടൻ...