സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നത് കണക്കിലെടുത്ത് തലസ്ഥാനത്തുള്‍പ്പെടെ ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ മുതല്‍ ഓഗസ്റ്റ് ഏഴുവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓറഞ്ച് അലർട്ട്

03/08/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

04/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

05/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

06/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

07/08/2025: കണ്ണൂർ, കാസർകോട്

മഞ്ഞ അലർട്ട്

03/08/2025: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

04/08/2025: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

05/08/2025: തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

06/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

07/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയെൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം അപരാജിതരായാണ് ഇന്ത്യ കരീടനേട്ടത്തിലേക്കെത്തിയത്.ടോസ് നേടി...

അയോധ്യ രാമക്ഷേത്രത്തിൽ നാളെ ധ്വജാരോഹണം, പ്രധാനമന്ത്രി മോദി പങ്കെടുക്കും

രാമജന്മഭൂമിയിലെ അയോധ്യാ രാമക്ഷേത്രത്തിൽ നാളെ (ചൊവ്വ) ധ്വജാരോഹണ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്ത് ധ്വജാരോഹണം നിർവ്വഹിക്കും. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് അടക്കമുള്ള പ്രമുഖ നേതാക്കളും ഈ ചരിത്ര...

ജസ്റ്റിസ് സൂര്യ കാന്ത് 53-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു; 2027 വരെ പദവിയിൽ തുടരും

ജസ്റ്റിസ് സൂര്യ കാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി (സി.ജെ.ഐ.) സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് കാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ബി ആർ ഗവായിയുടെ...

ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് വിലപ്പോവില്ല, ജി-20യിൽ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക നേതാക്കളുടെ യോഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദ ഭീഷണിക്കെതിരെ ശക്തമായ പ്രസ്താവന നടത്തി. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് ഒരിടവുമില്ലെന്നും, ഈ ഗുരുതരമായ വെല്ലുവിളിയെ നേരിടാൻ മൂന്ന്...

“സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം, അതിർത്തികൾ മാറാം”: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

സിന്ധ് മേഖല ഇന്ന് ഇന്ത്യയോടൊപ്പമില്ലെങ്കിലും സാംസ്കാരിക ബന്ധങ്ങളുടെ കാര്യത്തിൽ അത് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സിന്ധു നദിക്കടുത്തുള്ള സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ്...

കാസർഗോഡ് ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ തിരക്കിൽ പെട്ട് 20 പേര്‍ ആശുപത്രിയിൽ

കാസർഗോഡ്: ഗായകൻ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ വൻ തിക്കിലും തിരക്കിലും പെട്ട് 20 പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യുവജന കൂട്ടായ്‌മയായ 'ഫ്രീ' യുടെ നേതൃത്വത്തിൽ നുള്ളിപ്പാടിയിൽ നടത്തിയ ഗാനമേളക്കിടയിലാണ് ശ്വാസം...

യുക്രെയ്ൻ നേതൃത്വം നന്ദിയില്ലാത്തവരെന്ന് ട്രംപ്; സമാധാന പദ്ധതിയിൽ ജനീവയിൽ നിർണ്ണായക ചർച്ചകൾ

യുക്രെയ്ൻ നേതൃത്വം അമേരിക്കൻ സഹായങ്ങൾക്ക് "ഒരു നന്ദിയും" കാണിക്കുന്നില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിമർശനം കടുപ്പിച്ചു. യുഎസ്, യുക്രെയ്ൻ, യൂറോപ്യൻ ഉദ്യോഗസ്ഥർ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കൻ കരട് പദ്ധതി ചർച്ച ചെയ്യാൻ...

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാൻ ഇന്ത്യയ്ക്ക് ഔദ്യോഗികമായി കത്തയച്ച് ബംഗ്ലാദേശ്

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാർ ഇന്ത്യയ്ക്ക് ഔദ്യോഗിക കത്ത് അയച്ചു. രാജ്യത്തെ ഇൻ്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ഐ.സി.ടി.-ബി.ഡി.) ഹസീനയ്ക്ക്...