തമിഴ്നാട്ടിൽ കാലവർഷം ശക്തിയാർജിക്കുകയാണ്. തമിഴ്‌നാടൻ്റ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നതായാണ് റിപ്പോർട്ടുകൾ. ചെന്നൈയിൽ ഞായറാഴ്ച കനത്ത മഴയാണ് ചെയ്തത്. തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് നാഗപട്ടണം, കിൽവേലൂർ താലൂക്ക്, വിഴുപുരം, കടലൂർ തുടങ്ങി വിവിധ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. റാണിപ്പേട്ട്, വെല്ലൂർ, തിരുവണ്ണാമലൈ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും ഭഅവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
പലയിടത്തും ഗതാഗതം താറുമാറായി. സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കനത്ത മഴയെ തുടർന്ന് യാത്രക്കാർ കടുത്ത ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു. അടുത്ത ഏഴ് ദിവസത്തേക്ക് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ കൂടുതൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്.
കാഞ്ചീപുരം, മയിലാടുതുറൈ, നാഗപട്ടണം, ചെന്നൈ, ചെങ്കൽപട്ട്, എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മിതമായ നിരക്കിൽ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് പ്രവചനങ്ങളുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലകളിലും കാരയ്ക്കൽ മേഖലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.