പാതിവില തട്ടിപ്പ് കേസ്: കോൺ​ഗ്രസ് നേതാവ് ലാലി വിൻസെൻ്റിൻ്റെ വീട്ടിൽ അടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്

പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കേസിലെ പ്രതികളായ അനന്തു ക‍ൃഷ്ണൻ, സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ ആനന്ദകുമാർ എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വസതിയിലുമാണ് പരിശോധന പുരോ​ഗമിക്കുന്നത്.

മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലാണ് ലാലി വിൻസെന്റ് താമസിക്കുന്നത്. അവരുടെ ഓഫീസും ഇവിടെ തന്നെയാണുള്ളത്. ഇന്ന് പുലർച്ചെ മുതലാണ് കൊച്ചിയിൽനിന്നുള്ള 60ൽ അധികം ഉദ്യോ​ഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരിൽനിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

മൊത്തത്തിൽ 159 കോടി രൂപയുടെ ഇടപാട് നടന്നെന്നാണ് ഇഡി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പാതിവിലയിൽ സ്ക്കൂട്ടർ ഉൾപ്പടെ നൽകാമന്ന് പറഞ്ഞ് സാധാരണക്കാരിൽനിന്ന് പിരിച്ചെടുത്ത ഈ പണം, കള്ളപ്പണമായി പലർക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി ഇഡി മുന്നോട്ടുപോകുന്നത്.

സ്‌കൂട്ടര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ കൈമാറിയെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യാപകമായി നടന്ന വന്‍തട്ടിപ്പില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്രയും വലിയ തുകയാണ് കോണ്‍ഗ്രസ് നേതാവിന് നല്‍കിയതെന്ന് വ്യക്തമായത്. അതേസമയം, തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണന്‍ തനിക്ക് നല്‍കിയത് അഭിഭാഷകഫീസാണെന്നും ലാലി വിന്‍സെന്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇത്രയും വലിയ തുക വക്കീല്‍ഫീസായി വാങ്ങാന്‍ മാത്രം പ്രമുഖ അഭിഭാഷകയാണോ ലാലി വിന്‍സെന്റ് എന്നത് അന്വേഷണസംഘത്തിന്റെ മുന്നിലുള്ള ചോദ്യമാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആനന്ദ കുമാ‍ർ ദേശീയ ചെയർമാൻ ആയ ദേശിയ എൻജിയോ കോൺഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം തള്ളി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിൽ അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

ഏത് ജാതിക്കാർക്കും ആർ‌എസ്‌എസ് മേധാവിയാകാം: മോഹൻ ഭഗവത്

ഏത് ജാതിയിലെയും വ്യക്തികൾക്ക് ആർ‌എസ്‌എസിനുള്ളിലെ ഉയർന്ന സ്ഥാനങ്ങളിൽ എത്താൻ കഴിയുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം മേധാവി മോഹൻ ഭഗവത്. പട്ടികജാതിയിലോ പട്ടികവർഗത്തിലോ ഉൾപ്പെടുന്നത് ഒരു തടസ്സമല്ല, ബ്രാഹ്മണനാകുന്നത് ഒരു പ്രത്യേക യോഗ്യതയുമല്ല. തുടക്കത്തിൽ...

ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്; ഈ മാസം 20-നകം ക്രമീകരണങ്ങൾ പൂർത്തിയാക്കണം

ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അവലോകന യോഗം ചേർന്നു. ഈ മാസം 20-നകം എല്ലാ വകുപ്പുകളും പൊങ്കാലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രി കർശന നിർദ്ദേശം...

ടി20 ലോകകപ്പിന് ഇന്ന് തുടക്കം

ഇന്ത്യൻ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ് കളി തുടങ്ങുന്നത്. ഇന്ന് യുഎസ്എ യുമായാണ് മത്സരം. ടോസ്...

മൂന്നാർ യാത്രക്കാർ കരുതിയിരിക്കുക, കാട്ടാന പടയപ്പയും സംഘവും ജനവാസമേഖലയിൽ

മൂന്നാറിലേക്ക് പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി വനംവകുപ്പ്. ആനകൾ അക്രമകാരികളാകാൻ സാധ്യതയുള്ളതിനാൽ അടുത്തുപോകാൻ പാടില്ലെന്നും പ്രകോപിപ്പിക്കുന്ന പ്രവർത്തികൾ ഉണ്ടാകരുത് എന്നുമാണ് നിർദേശം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്. മൂന്നാറിലേക്ക് പോകുന്ന...

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍; സംയുക്ത പ്രസ്താവന പുറത്തിറക്കി

ന്യൂഡല്‍ഹി: ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്തിറക്കി. കരാര്‍ യാഥാര്‍ത്ഥ്യമായതോടെ അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന തീരുവ 18...

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്ഥാൻ, ലോകകപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറിയേക്കും

ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദത്തിൽ ICC മുന്നറിയിപ്പിന് പിന്നാലെ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്ഥാൻ. പ്രശ്നപരിഹാരത്തിന് തയ്യാറെന്ന് പാകിസ്ഥാൻ അറിയിച്ചു. സാമ്പത്തിക – നിയമനടപടികൾ ഉണ്ടാകുമെന്ന ICC മുന്നറിയിപ്പിന് പിന്നാലെയാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ; ക്വാലാലംപൂരിൽ ഊഷ്മള സ്വീകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിൽ എത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ പ്രത്യേക ക്ഷണപ്രകാരം ക്വാലാലംപൂരിൽ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.തന്റെ സുഹൃത്തായ അൻവർ...

ഇംഗ്ളണ്ടിനെ 100 റൺസിന് തകർത്ത് ആറാം അണ്ടർ-19 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ

ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ആറാം കിരീടം സ്വന്തമാക്കി. കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ഈ റെക്കോർഡ് വിജയത്തിന് അടിത്തറപാകിയത്. ടോസ്...