തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ചയ്ക്ക് പിന്നിൽ ക്ഷേത്രവുമായി ബന്ധപെട്ടവർ തന്നെയെന്ന് പൊലീസ് നിഗമനം. സി സി ടി വി ഉൾപ്പെടെയുള്ള സുരക്ഷ ഉള്ളതിനാൽ പുറത്തുള്ളവർ മോഷണം നടത്താൻ സാധ്യതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ലോക്കർ പൊളിച്ചിട്ടിലെന്ന് പരിശോധനയിൽ കണ്ടെത്തിയാതായി പൊലീസ് പറഞ്ഞു. ക്ഷേത്ര ഭരണസമിതിയുടെ ലോക്കേറിനുള്ളിൽ വെച്ച 13 പവൻ സ്വർണമാണ് മോഷ്ടിച്ചത്. കലവറയിലെ സ്വർണവുമായി ഇതിനുബന്ധമില്ല. ശ്രീകോവിലിന്‍റെ താഴികക്കുടം സ്വർണം പൂശുന്ന ജോലിയാണ് നടന്നുവരുന്നതിനിടെയാണ് മോഷണം.
ക്ഷേത്ര ഭരണസമിതിയുടെ ലോക്കേറിനുള്ളിൽ വെച്ച 13 പവൻ സ്വർണത്തിൽ കുറവെന്നാണ് പരാതി. കൂടുതൽ ക്ഷേത്രം ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തു വിട്ടയച്ചു. ഓരോ ദിവസവും സ്വർണം അളന്നാണ് തൊഴിലാളികൾക്ക് നൽകുന്നത്. മൊത്തം തൂക്കിയശേഷമാണ് ജോലിക്കാർക്ക് നൽകുക. കഴിഞ്ഞ ഏഴിനാണ് അവസാനം ജോലി നടന്നത്. ഇന്നലെ രാവിലെ ജോലിക്കാർക്ക് നൽകാൻ സ്വർണം തൂക്കുമ്പോഴാണ് 13 പവൻ നഷ്ടപെട്ടെന്നത് അറിയുന്നത്. മെയ് ഏഴിലെ ജോലി കഴിഞ്ഞു ലോക്കർ പൂട്ടുന്നതിന് മുൻപ് മോഷണം നടന്നിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം. അന്വേഷണത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. മോഷണം കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ചിലരെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.