നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് കേരള നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷം 1.38 ലക്ഷം കോടിയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരവ്. 1.84 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു.

വിളപരിപാലനത്തിന് 535.90 കോടി, കാർഷികമേഖലക്ക് 1698 കോടി, നാളികേരം വികസനത്തിന് 65 കോടി, നെല്ല് ഉല്‍പാദനത്തിന് 93.6 കോടി.ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി.

25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും.

സംസ്ഥാന വ്യാപകമായി ലീസ് സെന്റർ തുടങ്ങൻ 10 കോടി.

ഇക്കോ ടൂറിസം ഉൾപ്പെടെ സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ

ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റം, സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാന്‍ നടപടിയെടുക്കും, നികുതി ഇളവുകൾ ഉൾപ്പെടെ നല്‍കും

സ്കൂളുകളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തും, 6 മാസത്തിൽ ഒരിക്കൽ അധ്യാപകർക്ക് പരിശീലനം,
ഓരോ ജില്ലയിലെയും ഒരു സ്കൂള്‍ മോഡല്‍ സ്കൂളായി ഉയര്‍ത്തും

ലൈഫ് പദ്ധതിയിൽ രണ്ട് വർഷം കൊണ്ട് 10000 കോടി ചെലവഴിക്കും, ഭവന നിർമ്മാണ മേഖലയ്ക്ക് 57.62 കോടി

റബറിന്‍റെ താങ്ങുവില വർധിപ്പിച്ചു, താങ്ങുവില 10 രൂപ കൂട്ടി 180 രൂപയാക്കി

ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി വകയിരുത്തി

മേയ്ക്ക് ഇന്‍ കേരളക്ക് 1829 രൂപ വകയിരുത്തി

മദ്യ വില കൂടും, ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി

മദ്യ വില കൂടും

ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി

എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി വകയിരുത്തി, അംഗൻവാടി ജീവനക്കാർക്കുള്ള പുതിയ ഇൻഷുറൻസ് പദ്ധതിക്കായി 1.2 കോടി

ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങളൊരുക്കുന്നതിന് കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു കോടി

ഭൂരഹിതരായ പട്ടിക ജാതി വിഭാഗത്തിന് സ്ഥലം വാങ്ങാൻ 170 കോടി, പട്ടിക വർഗ വികസനത്തിനായി ആകെ 859.5 കോടി

എകെജിയുടെ മ്യൂസിയം നിര്‍മ്മാണത്തിന് 3.75 കോടി, ചലച്ചിത്ര അക്കാദമിക്ക് 14 കോടി,
കായിക മേഖലക്ക് 127.39 കോടി

കലാ സാംസ്കാരിക മേഖലക്ക് 170.49 കോടി വകയിരുത്തി, കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി, മ്യൂസിയം നവീകരണത്തിന് 9 കോടി, തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളുടെ നവീകരണത്തിന് 7.5 കോടി

കെഎസ്ആര്‍ടിസിക്ക് ആകെ 128.54 കോടി വകയിരുത്തി, പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാൻ 92 കോടി

കൊച്ചിൻ ക്യാൻസർ സെന്‍ററിന് 14.5 കോടി, മലബാർ കാൻസർ സെന്‍ററിന് 28 കോടി, ഹോമിയോ മേഖലക്ക് 6.8 കോടി

കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍

മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസത്തിന് 22 കോടി. ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 80.91 കോടി, തീരദേശ വികസനത്തിന് 136.98 കോടി. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ, മാനവശേഷി വികസനത്തിന് 60 കോടി.

നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍. ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി. വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി. പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി. മനുഷ്യ-വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 6 കോടി. കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷിക മൂല്യ ശൃംഖല ആധുനികവല്‍ക്കരണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതം 100 കോടി. ലോകബാങ്ക് സഹായത്തോടെ 5 വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 2365 കോടി രൂപ ചെലവിടും.

തൊഴിലുറപ്പില്‍ 10.50 കോടി തൊഴില്‍ ദിനം ലക്ഷ്യം. ഇതിനായി സംസ്ഥാന വിഹിതം 230.10 കോടി.
പത്ര പ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 25 ലക്ഷം. നാടുകാണിയില്‍ സഫാരി പാര്‍ക്കിന് 2 കോടി. പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്. തദ്ദേശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയര്‍ത്തി. (8532 കോടി വകയിരുത്തല്‍). ഗ്രാമവികസനത്തിന് 1768.32 കോടി.

പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി.പട്ടിക വര്‍ഗ്ഗ വികസനത്തിന് 859.50 കോടി. മറ്റ് പിന്നാക്ക വിഭാഗ കെ.എസ്.എഫ്.ഇയ്ക്ക് പുതിയ 50 ബ്രാഞ്ചുകള്‍. 3 വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പരിപാടികള്‍. വിഴിഞ്ഞം തുറമുഖത്തിന്റ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ പ്രത്യേക ഡെവലപ്മെന്റ് സോണുകള്‍. ഇതിനായി നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പി.ജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി പഠനത്തിന് അവസരമൊരുക്കും.

കശുവണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി കാഷ്യു ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി 40.81 കോടി
കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി. പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുടെ നടത്തിപ്പിന് 100 കോടി തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.1കോടി കയര്‍ വ്യവസായത്തിന് 107.64 കോടി ഖാദി വ്യവസായത്തിന് 14.80 കോടി കെ.എസ്.ഐ.ഡി.സിയ്ക്ക് 127.50 കോടി നിക്ഷേപ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് 22 കോടി. സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് ഉദ്യമങ്ങള്‍ക്കായി 6 കോടി 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ധനകാര്യ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകള്‍ക്കായി ഓഫീസ് കോംപ്ലക്സ് തിരുവനന്തപുരത്ത് നിര്‍മ്മിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവര്‍ വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന തരത്തില്‍ അന്വിറ്റി എന്ന പുതിയ പദ്ധതി നടപ്പിലാക്കും. ലൈഫ് സയന്‍സ് പാര്‍ക്കിന് 35 കോടി. കേരള റബ്ബര്‍ ലിമിറ്റഡിന് 9കോടി വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി 300.73 കോടി കിന്‍ഫ്രയ്ക്ക് 324.31 കോടി

റബ്ബര്‍ സബ്സിഡി 180 രൂപയാക്കി ഉയര്‍ത്തി. നഗര വികസന പരിപാടികള്‍ക്ക് 961.14 കോടി.
ബി.ഡി, ഖാദി, മുള, ചൂരല്‍, മത്സ്യബന്ധനവും സംസ്കരണവും കശുവണ്ടി, കയര്‍, തഴപ്പായ കരകൗശല നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി. കെല്‍ട്രോണിന് 20 കോടി വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി കേരള സ്പേസ് പാര്‍ക്കിന് 52.50 കോടി. സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയ്ക്ക് 23.51 കോടി ഗ്രാഫീന്‍ അധിഷ്ഠിത ഉല്‍പ്പന്ന വികസനത്തിന് 260 കോടി ഗതാഗത മേഖലയ്ക്ക് 1976.04 കോടി. കൊല്ലം തുറമുഖം പ്രധാന നോണ്‍ മേജര്‍ തുറമുഖമാക്കി വികസിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ അനുവദിക്കും. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി

‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിൻവാങ്ങുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. നേരത്തെ സിദ്ദിഖ് ആയിരുന്നു...

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു, വി നാരായണൻ ചുമതലയേറ്റു

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു. പുതിയ നേതാവായി കേന്ദ്രസർക്കാരിന്റെ നോമിനേഷൻ കമ്മിറ്റിയാണ് നാരായണനെ തെരഞ്ഞെടുത്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നാരായണൻ....

മഹാ കുംഭമേള 2025: മകരസംക്രാന്തി ദിനത്തിൽ ആദ്യ ‘അമൃത സ്‌നാനം’

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാ കുംഭമേളയുടെ ആദ്യ 'അമൃത സ്‌നാനം' ഇന്ന് മകരസംക്രാന്തി ദിനത്തിൽ നടക്കും. ഭക്തരെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ...

ഇന്ന് മകരവിളക്ക്, ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി...

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാം, ശക്തമായ വിമര്‍ശനമുയർത്തി ഹൈക്കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി...

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷൻ നാളെ തുടങ്ങും

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷന് മദീനത്ത് ജുമൈറയിൽ നാളെ തുടക്കമാവും. "സുസ്ഥിര ഭാവി" എന്ന പ്രമേയത്തിൽ ആണ് നാളെയും മറ്റന്നാളും പരിപാടി നടക്കുക. യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ...

ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിൽ 3 വിഐപികൾ എത്തിയെന്ന് റിപ്പോർട്ട്

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ 3 വിഐപികൾ എത്തി. എന്നാൽ ഈ വന്നത് ആരെന്നോ എന്തിനു വേണ്ടി വന്നു എന്നോ അല്ലെങ്കിൽ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നോ ആർക്കും അറിയില്ല. മാത്രമല്ല ജയിലിലേക്ക്...

യാത്രക്കാരുടെ ഹാൻഡ്ബാഗേജ് ഭാര പരിധി ഉയർത്തി എയർ അറേബ്യ

വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ്ബാഗേജ് ഭാര പരിധി എയർ അറേബ്യ ഉയർത്തി. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ്...