പ്രശസ്ത ചിത്രകാരൻ പത്മഭൂഷൺ എ രാമചന്ദ്രൻ (89) ഡൽഹിയിൽ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. രാവിലെ ഒൻപതോടെയായിരുന്നു മരണമെന്ന് മകൻ രാഹുൽ അറിയിച്ചു. കേരളത്തിലെ ആറ്റിങ്ങലിൽ ജനിച്ച ഇദ്ദേഹത്തെ 2005ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചിരുന്നു. 2002ൽ ലളിതകലാ അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങളിൽ ചിലത്. ഭാരതീയ മിത്തുകളുടെ സ്വാധീനം നിറഞ്ഞുനിൽക്കുന്ന സൃഷ്ടികളാണ് ഏറെയും. എണ്ണഛായവും ജലഛായവും ആയിരുന്നു അദ്ദേഹത്തിന് കൂടുതൽ ഇഷ്ടം.2005ൽ രാജ്യം അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 2002ൽ ലളിതകലാ അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1935ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ച രാമചന്ദ്രൻ 1961ൽ ബംഗാളിലെ ശാന്തിനികേതനിൽനിന്നു ഫൈൻ ആർട്സിൽ ഡിപ്ലോമ നേടി. തുടർന്നു കേരളത്തിലെ ചുമർചിത്രകലയെക്കുറിച്ചു പഠനം നടത്തി. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിൽ ചിത്രകലാവിഭാഗം മേധാവിയായിരുന്നു. പെരുമ്പത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി വലിയ കരിങ്കൽ ശിൽപാഖ്യാനം 2003ൽ പൂർത്തിയാക്കി.