ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു, സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാരുകള്‍

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാരുകള്‍. ദേശീയ തലസ്ഥാനത്ത് അതിശൈത്യം മൂലം നഴ്‌സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും ജനുവരി 12 വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി അറിയിച്ചു. “നിലവിലെ തണുത്ത കാലാവസ്ഥ കാരണം അടുത്ത അഞ്ച് ദിവസത്തേക്ക് ഡൽഹിയിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കും” എക്സിലൂടെ അതിഷി പറഞ്ഞു. ജനുവരി 1 മുതൽ‌ ഡൽഹിയിലെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. നാളെ ക്ലാസുകൾ പുനരാരംഭിക്കാൻ ഇരിക്കെയാണ് പുതിയ ഉത്തരവ്.

ദില്ലി കൂടാതെ രാജസ്ഥാൻ, മധ്യപ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിൽ അഞ്ചാം ക്ലാസ് വരെ എല്ലാ സ്കൂളുകളും ജനുവരി 12 വരെ അവധിയായിരിക്കും. രാജസ്ഥാനില്‍ ജനുവരി 13 വരെയാണ് അവധി നല്‍കിയിട്ടുള്ളത്. എട്ടാം ക്ലാസ് വരെ മാത്രമാകും അവധി ബാധകം. തെലങ്കാനയില്‍ ജനുവരി 12 മുതല്‍ 17 വരെയാണ് അവധി. ഇന്‍റര്‍മീഡിയറ്റ് ക്ലാസുകള്‍ക്ക് ജനവരി 13 മുതല്‍ 17 വരെയാകും അവധി. നോയ്ഡയില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ക്ക് ജനുവരി 14വരെ അവധി നല്‍കിയിട്ടുണ്ട്. എല്ലാ സ്കൂളുകള്‍ക്കും ഈ അവധി ബാധകമാണ്. ജനുവരി ഒന്ന് മുതല്‍ 15 വരെ എല്ലാ സ്കൂളുകള്‍ക്കും ഹരിയാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 16ന് സ്കൂളുകള്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങും. എട്ടാം ക്ലാസ് വരെ ലക്നൗവിലെ എല്ലാ സ്കൂളുകള്‍ക്കും ജനുവരി 10 വരെ അവധിയാണ്. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ മുടക്കമില്ലാതെ നടക്കും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഡൽഹിയിലും അതിന്റെ അയൽ സംസ്ഥാനങ്ങളിലും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. പ്രദേശങ്ങളിൽ പരമാവധി താപനില സാധാരണയിലും താഴെയായി തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ അതിശൈത്യം തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ശനിയാഴ്ച, ദേശീയ തലസ്ഥാനത്ത് പരമാവധി താപനില 15.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 8.2 ഡിഗ്രി സെൽഷ്യസാണ്, ഇത് സാധാരണയേക്കാൾ ഒരു ഡിഗ്രി കൂടുതലാണ്.

ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ റെയിൽ വേയ്ക്ക് കനത്ത നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊറാദാബാദ് ഡിവിഷനിൽ മാത്രം 2023 ഡിസംബറിൽ റിസർവ് ചെയ്ത 20,000 ടിക്കറ്റുകൾ റദ്ദാക്കി. ടിക്കറ്റ് റദ്ദാക്കിയ യാത്രക്കാർക്ക് ഏകദേശം 1.22 കോടി രൂപ തിരികെ ലഭിച്ചു. ആകെ റദ്ദാക്കിയ റിസർവ് ചെയ്ത ടിക്കറ്റുകളിൽ 4,230 എണ്ണം ബറേലിയിലും 3,239 ടിക്കറ്റുകൾ മൊറാദാബാദിലും 3917 ടിക്കറ്റുകൾ ഹരിദ്വാറിലും 2,448 ടിക്കറ്റുകൾ ഡെറാഡൂണിലും റദ്ദാക്കിയെന്നാണ് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) രാജ് കുമാർ സിംഗ് അറിയിച്ചത്.

മൂടൽമഞ്ഞ് കാരണം യാത്രക്കാരുടെ എണ്ണം കുറവായിരുന്ന ട്രെയിനുകൾ ഞങ്ങൾ റദ്ദാക്കി. എന്നിട്ടും 2023 ഡിസംബറിൽ മൊറാദാബാദ് ഡിവിഷനിൽ 20,000 ടിക്കറ്റുകൾ റദ്ദാക്കി. മാർച്ച് വരെ 42 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഞങ്ങൾ യാത്രക്കാർക്ക് 1.22 കോടി രൂപ തിരികെ നൽകിയിട്ടുണ്ട്,’ സിംഗ് പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി വടക്കേ ഇന്ത്യ കനത്ത മൂടൽമഞ്ഞിന്റെയും ശീതക്കാറ്റിന്റെയും പിടിയിലാണ്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ജനവരി 6 വരെ രാത്രിയിലും രാവിലെയും കനത്ത മൂടൽമഞ്ഞ് തുടരുമെന്നാണ് മുന്നറിയിപ്പ്. മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറവായതിനാൽ ഡൽഹി വിമാനത്താവളത്തിലെ ഉൾപ്പെടെ നിരവധി വിമാന സർവീസുകൾ വൈകി.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...