ഇറ്റലിയിലെ മിലാൻ നഗരത്തിൽ വൻ സ്ഫോടനം. മിലാനിലെ പോർട്ട റൊമാന മേഖലയിലാണ് സ്ഫോടനമുണ്ടായത്. ഓക്സിജൻ ടാങ്കുകൾ കയറ്റിയ ട്രക്ക് ആണ് പൊട്ടിത്തെറിച്ചതെന്നും പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാനിലാണ് സ്ഫോടനമുണ്ടായതെന്നും റിപോർട്ടുകൾ ഉണ്ട്. പൊട്ടിത്തെറിയിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു. തുടക്കത്തിൽ ചെറിയ സ്‌ഫോടനം ഉണ്ടാവുകയും അത് പിന്നീട് രൂക്ഷമാവുകയുമായിരുന്നു.