അമേരിക്കയിലെ അലാസ്‌ക പെനിന്‍സുലയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 7.4 തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പം അലാസ്‌കന്‍ പെനിന്‍സുല മൊത്തം അനുഭവപ്പെട്ടതായി അലാസ്‌ക ഭൂകമ്പ കേന്ദ്രം അറിയിച്ചു. അല്യൂട്ടിയന്‍ ദ്വീപുകളിലും, കൂക്ക് ഇന്‍ലെറ്റ് മേഖലയിലും ഭൂകമ്പം അനുഭവപ്പെട്ടു. രണ്ടാഴ്ച്ച മുമ്പ് അലാസ്‌കയിലെ തന്നെ ആങ്കറേജില്‍ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. പക്ഷേ ഇത് തീവ്രത കുറഞ്ഞതായിരുന്നു. ആര്‍ക്കും പരിക്കോ, നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിരുന്നില്ല.