ഇന്ന് രാവിലെ പത്തരയോടെ മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ ഭൂചലനത്തിന്റെ 4.0 തീവ്രത രേഖപ്പെടുത്തി. ഛത്തീസ്‌ഗഢിലെ അംബികാപൂർ ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഗ്വാളിയോറിൽ നിന്ന് 28 കിലോമീറ്റർ അകലെ, ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലുമാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ചൊവ്വാഴ്‌ച രാത്രിയോടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്‌ടർ സ്കെയിലിൽ ഭൂകമ്പത്തിന്റെ തീവ്രത 6.6 ആയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ഭൂചലനം. ചൊവ്വാഴ്‌ച ഡൽഹി-എൻസിആർ, ഉത്തർപ്രദേശ്, ജമ്മു കശ്‌മീർ, ഹിമാചൽ, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തരാഖണ്ട് എന്നിവിടങ്ങളിൽ ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായതായും റിപോർട്ടുകൾ ഉണ്ട്. അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.