ഡൽഹിയിൽ ശക്തമായ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.35 നാണ് രാജ്യ തലസ്ഥാനത്ത് ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളും ആളപായവും ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്തയിലെമ്പാടും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.

ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി. ദില്ലിയിലെ ധൗല കുവായിലെ ജീൽ പാർക്കാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും അഞ്ചു കീലോമീറ്റർ ആഴത്തിലാണ് പ്രകമ്പനം തുടങ്ങിയതെന്നും ദേശീയഭൂകമ്പ പഠനം കേന്ദ്രം ഡയറക്ടർ ഒ.പി മിശ്ര വ്യക്തമാക്കി. പ്രദേശത്ത് നേരത്തെയും ചലനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജാഗ്രതയുണ്ടാകണമെന്നും ഒ.പി മിശ്ര പറഞ്ഞു. ഡല്‍ഹിയില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിലുള്‍പ്പെടുന്ന സ്ഥലങ്ങളാണ്.

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം; അധികൃതർക്ക് അപേക്ഷ നൽകി വി എ ബാലു

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ജാതിവിവേചനം നേരിട്ട വി എ ബാലു ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി. താൻ കാരണം ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, ഉത്സവകാലം അടുത്തുവരികയാണ്,...

പാകിസ്ഥാൻ ട്രെയിൻ റാഞ്ചൽ: 104 പേരെ മോചിപ്പിച്ചു, 200 ലധികം ബന്ദികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ വിഘടനവാദികൾ തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ് റാഞ്ചിയത്....

നടി സൗന്ദര്യയുടെത് ‘അപകട മരണമല്ല ആസൂത്രിത കൊലപാതകം’; നടൻ മോഹൻ ബാബുവിനെതിരെ പരാതി

നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങള്‍ ഉയരുന്നു. സൗന്ദര്യയുടെ വിമാനാപകടത്തിന് 22 വർഷങ്ങൾക്ക് ശേഷം തെലുങ്കുവിലെ മുതിർന്ന നടൻ മോഹൻ ബാബുവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. നടിയുടേത് വെറും അപകട മരണമല്ലെന്നും ആസൂത്രിത...

സർക്കാർ ജോലിക്ക്‌ തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം: മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട് സർക്കാർ ജോലി തേടുന്നവർക്ക് തമിഴ് എഴുതാനും വായിക്കാനും അറിയണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിധിച്ചു. തമിഴ്‌നാട് വൈദ്യുതി ബോർഡിലെ (ടിഎൻഇബി) ജൂനിയർ അസിസ്റ്റന്റ് നിർബന്ധിത തമിഴ് ഭാഷാ പരീക്ഷ പാസാകാത്തതുമായി...

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഭാര്യ ഉഷയും ഈ മാസം ഇന്ത്യ സന്ദർശിച്ചേക്കും

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും സെക്കൻഡ് ലേഡി ഉഷ വാൻസും ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട് . ഫെബ്രുവരിയിൽ ഫ്രാൻസിലും ജർമ്മനിയിലും സന്ദർശിച്ചതിന് ശേഷം വൈസ് പ്രസിഡന്റ് ...

മൗറീഷ്യസിലെ ജനങ്ങൾക്കായി ഗം​ഗാജലം എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസിലെ ജനങ്ങൾക്കായി ഗംഗാജലം കൂടെ കരുതിയിരുന്നു. ചൊവ്വാഴ്ച മൗറീഷ്യസ് പ്രസിഡന്റ് ധരം ഗോഖൂളിനെ കാണുകയും മഹാ കുംഭമേളയിൽ നിന്ന് ലഭിച്ച ഗംഗാജലം അദ്ദേഹത്തിന്...

ദുബായ് കെയേഴ്സിന്റെ വിദ്യാഭ്യാസ പദ്ധതികൾക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ്

ദുബായ്: ദുബായ് കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ്. ഒരു മില്യണ് ദിർഹത്തിന്റെ സഹായം ദുബായ് കെയേഴ്സ് സിഇഒ താരിഖ് അൽ ഗുർഗിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ...

കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്‌കേസിനുള്ളിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് പള്ളിവളപ്പിൽ ശരദമ‌ഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപം സ്യൂട്ട്‌കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. . പള്ളിസെമിത്തേരിയോട് ചേർന്ന് പൈപ്പിടാൻ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിൽ കുഴിച്ചിട്ട നിലയിൽ സ്യൂട്ട്‌കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാരാണ് ഇത്...