മലപ്പുറത്ത് ആളുമാറി യുവാവിനെ ജയിലിലടച്ച സംഭവം, ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തേടി

പൊന്നാനിയില്‍ യുവാവിനെ ആളുമാറി ജയിലിൽ അടച്ച സംഭവത്തിൽ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഗായകൻ കൂടിയായ വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കറിനെയാണ് പോലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. യഥാര്‍ത്ഥ പ്രതി ഇയാളല്ലെന്ന് കണ്ട് കോടതി കഴിഞ്ഞ ദിവസമാണ് ഇയാളെ മോചിപ്പിച്ചത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടന്നേക്കും. സംഭവത്തിൽ പൊന്നാനി പൊലീസിന് വീഴ്ച പറ്റിയതായാണ് വിലയിരുത്തല്‍.

ഭർത്താവ് ജീവനാംശം നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് അബൂബക്കറിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേപുറത്ത് അബൂബക്കർ എന്നയാളിന് പകരം ആലുങ്ങൽ അബൂബക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേപുറത്ത് അബൂബക്കർ ഗാർഹിക പീഡന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. ഇയാളാണെന്ന് കരുതിയാണ് ആലുങ്ങൽ അബൂബക്കറിനെ പൊലീസ് ജയിലിലടച്ചത്. നാലു ദിവസം ആലുങ്ങൽ അബൂബക്കറിന് ജയിലിൽ കിടക്കേണ്ടി വരികയും ചെയ്തു. ഒടുവിൽ ബന്ധുക്കൾ പരാതിയുമായി കോടതിയെ സമീപിച്ചതോടെ അബൂബക്കർ ജയിൽ മോചിതനായി.

തിരൂർ കുടുംബകോടതിയിൽ വടക്കേപ്പുറത്ത് അബൂബക്കറിൻ്റെ ഭാര്യ ആയിശാബി നൽകിയ പരാതിയിലാണ് ആലുങ്ങൽ അബൂബക്കറിനെ പോലീസ് തവനൂർ സെൻട്രൽ ജയിലിൽ അടച്ചത്. തിങ്കളാഴ്‌ച വൈകുന്നേരം വീട്ടിലെത്തിയ പോലീസ്, ഭാര്യയുടെ പരാതിയിൽ അറസ്റ്റു വാറന്റുണ്ടെന്ന് പറഞ്ഞ് ആലുങ്ങൽ അബൂബക്കറിനെ കൊണ്ടുപോവുകയായിരുന്നു. ഈ അബൂബക്കറിൻ്റെ ഭാര്യയും ചില പ്രശ്നങ്ങളെത്തുടർന്ന് ഭർത്താവിൻ്റെ അടുത്തുനിന്ന് മാറി സ്വന്തംവീട്ടിൽ കഴിയുകയായിരുന്നു. അവരും ഭർത്താവിനെതിരേ പോലീസിൽ പരാതി കൊടുത്തിട്ടുണ്ടായിരുന്നു.

പോലീസ് കൊണ്ടുപോകുമ്പോൾ മാതാവോ അബൂബക്കറിനൊപ്പമുള്ള മക്കളോ വീട്ടിലുണ്ടായിരുന്നില്ല. തിങ്കളാഴ്‌ച രാത്രി മുഴുവൻ പോലീസ് ലോക്കപ്പിലിട്ട അബൂബക്കറിനെ ചൊവ്വാഴ്‌ച തിരൂർ കുടുംബകോടതിയിൽ ഹാജരാക്കി. ഭാര്യ നൽകിയ പരാതിയിൽ ചെലവിനു നൽകാനുള്ള വകയിൽ 4,03,000 രൂപ പിഴയടയ്ക്കാൻ കോടതി വിധിച്ചു.

പിഴയൊടുക്കാനാകാത്തതിനാൽ അബൂബക്കറിനെ തവനൂർ സെൻട്രൽജയിലിൽ റിമാൻഡ് ചെയ്തു. പുറത്തിറക്കാൻ ബന്ധുക്കൾ അഭിഭാഷകൻവഴി ശ്രമം തുടങ്ങി. അപ്പോഴാണ് കുടുംബകോടതയിൽനിന്ന് ഏപ്രിൽ 27-ന് പൊന്നാനി എസ്.എച്ച്.ഒ.ക്ക്‌ നൽകിയ വാറൻ്റ് നോട്ടീസിൽ പറയുന്ന അബൂബക്കർ വേറേയാണെന്ന് തിരിച്ചറിയുന്നത്.

തിരിച്ചറിയൽരേഖകൾ ഉൾപ്പെടെ പരിശോധിച്ചു പ്രതിയെന്ന് ബോധ്യപ്പെടുത്തിയിട്ടേ അറസ്റ്റുരേഖപ്പെടുത്താൻ പാടുള്ളൂവെന്നാണ് നിയമം. ആലുങ്ങൽ അബൂബക്കറിനെ അറസ്റ്റുചെയ്തതിലും തുടർന്നുള്ള നടപടിയിലും പോലീസിൽ വീഴ്‌ചയുണ്ടായതായി ബന്ധുക്കൾ പരാതിപ്പെടുന്നു.

നെറ്റ് വർക്കിങ്ങ് ജീവിത വിജയത്തിൽ നിർണായകമെന്ന് ചേതൻ ഭഗത്

ഇന്നത്തെ കാലഘട്ടത്തിൽ ജീവിത വിജയത്തിന് നെറ്റ് വർക്കിങ്ങ് അത്യന്താപേക്ഷിതമാണെന്ന് പ്രമുഖ ജനപ്രിയ എഴുത്തുകാരൻ ചേതൻ ഭഗത്. നെറ്റ് വർക്കിങ്ങ് വലയത്തിനകത്തുള്ളവർ സുഹൃത്തുക്കളാവണമെന്നില്ല. എന്നാൽ ഒദ്യോഗികമായി ഇവരുമായുള്ള ബന്ധം സൂക്ഷിക്കുന്നത് നമ്മെ വിജയത്തിലേക്ക് നയിക്കുമെന്നും...

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം

ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും പ്രതീക്ഷ കൈവിടാതെയാണ് മുന്നണികള്‍....

നിരന്തരമായ പൊരുതലാണ് സ്ത്രീ ജീവിതം: അശ്വതി ശ്രീകാന്ത്

നിരന്തരമായ പൊരുതലാണ് സ്ത്രീ ജീവിതമെന്ന് എഴുത്തുകാരിയും നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകളെ സ്ത്രീകൾ തന്നെ തള്ളിപ്പറയുന്ന പ്രവണത വർധിക്കുന്നുവെന്നും സ്ത്രീകൾ എപ്പോഴും സ്ത്രീകളെ പിന്തുണക്കണമെന്നും അശ്വതി ശ്രീകാന്ത് പറഞ്ഞു. 43-മത്...

ഉക്രെയ്നിൽ യുദ്ധം രൂക്ഷമാക്കരുത്, പുടിനുമായി സംസാരിച്ച് ഡൊണാൾഡ് ട്രംപ്

നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിന് രണ്ട് ദിവസത്തിന് ശേഷം റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കണമെന്ന് ട്രംപ് പുടിനോട്...

അവസാന വിമാനങ്ങളുമായി വിസ്താര ഇന്ന് വിടപറയുന്നു

പ്രീമിയം സർവീസിലൂടെ ഹൃദയം കീഴടക്കിയ ഫുൾ സർവീസ് എയർലൈനായ വിസ്താര ഇന്ത്യയുടെ ആകാശത്ത് നിന്നും വിടപറയുന്നു. എയർ ഇന്ത്യയുമായി ലയിക്കുന്നതിന് മുമ്പ് വിസ്താരയുടെ അവസാന വിമാനങ്ങൾ ഇന്ന് സർവ്വീസ് നടത്തും. ടാറ്റ ഗ്രൂപ്പിൻ്റെ...

വർഷം മുഴുവനും പടക്ക നിരോധനത്തിന് ഒരുങ്ങി സുപ്രീം കോടതി

ദേശീയ തലസ്ഥാനത്ത് വായു മലിനീകരണം ഒരു വർഷം മുഴുവനും പ്രശ്‌നമായി തുടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സുപ്രീം കോടതി. ഡൽഹിയിൽ നിർദിഷ്ട മാസങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ ബാധകമാക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. പടക്കങ്ങൾക്ക് രാജ്യവ്യാപകമായി...

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഒരു ജില്ലയിലും മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം ബുധനാഴ്ച മുതൽ ശക്തമായ മഴ ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ചവരെ വിവിധ ജില്ലകളിൽ...

പ്രതിപക്ഷത്തിന്റെ ജാതി രാഷ്ട്രീയം സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം: പ്രധാനമന്ത്രി മോദി

പ്രതിപക്ഷത്തിന്റെ ജാതി അധിഷ്ഠിത രാഷ്ട്രീയത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലർ തങ്ങളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിൻ്റെ 200-ാം വാർഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ വഡ്താലിൽ...