വീണ്ടും നിരാശ, 16 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന ‘പിഎസ്‌എൽവി സി62’ ദൗത്യം പരാജയം

ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ പിഎസ്‌എൽവി സി62 (PSLV-C62) ദൗത്യത്തിന്‍റെ വിക്ഷേപണത്തിൽ തിരിച്ചടി. ഇന്ന് ഇന്ത്യൻ സമയം രാവിലെ 10:18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണ പാഡിൽ വെച്ചായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ ഉൾപ്പെടെയുള്ള 16 ഉപഗ്രഹങ്ങളുമായി ഐഎസ്‌ആർഒയുടെ വിക്ഷേപണ വാഹനമായ പിഎസ്‌എൽവി കുതിച്ചുയർന്നെങ്കിലും, മൂന്നാം ഘട്ടത്തിൽ അനിശ്ചിതത്വത്തിലാവുകയായിരുന്നു. പിഎസ്എൽവിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായ തിരിച്ചടി നേരിടുന്നത്. 2025 മേയ് മാസം നടന്ന പിഎസ്എല്‍വിയുടെ കഴിഞ്ഞ വിക്ഷേപണവും പരാജയമായിരുന്നു. ഇന്നത്തെ ദൗത്യത്തില്‍ ‘അന്വേഷ’ ഉപഗ്രഹം അടക്കമുള്ള 16 പേലോഡുകള്‍ വിജയകരമായി വിന്യസിക്കാന്‍ കഴിഞ്ഞോ എന്ന് ഇസ്രോ സ്ഥിരീകരിച്ചിട്ടില്ല.

അന്വേഷ ഉൾപ്പെടെ 16 പേലോഡുകളെ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു ദൗത്യം പദ്ധതിയിട്ടിരുന്നത്. മൂന്നാം ഘട്ടത്തിന്‍റെ അവസാനത്തിൽ ഐഎസ്‌ആർഒയുടെ പിഎസ്‌എൽവി ലോഞ്ച് വാഹനത്തിന് തടസ്സങ്ങൾ നേരിട്ടതായാണ് ഇസ്രോ അറിയിച്ചത്.
ഐഎസ്‌ആർഒയുടെ പുതുവർഷത്തിലെ ആദ്യത്തെ വിക്ഷേപണമായിരുന്നു ഇത്. മൂന്നാം ഘട്ടത്തിൽ വിക്ഷേപണ വാഹനത്തിന്‍റെ പാതയിൽ ചില വ്യതിയാനമുണ്ടായതായി ഐഎസ്‌ആർഒ ചെയർമാൻ വി നാരായണൻ അറിയിച്ചിട്ടുണ്ട്. “രണ്ട് ഖര സ്റ്റേജും, രണ്ട് ദ്രാവക സ്റ്റേജും ഉൾപ്പെടെ നാല് ഘട്ടങ്ങളുള്ള വിക്ഷേപണ വാഹനമാണ് പിഎസ്എൽവി സി62. മൂന്നാം ഘട്ടത്തിന്‍റെ തുടക്കത്തിൽ വിക്ഷേപണ വാഹനം കൃത്യമായി പ്രവർത്തിച്ചെങ്കിലും അവസാനത്തിൽ ചില തടസ്സങ്ങൾ നേരിട്ടു. വാഹനത്തിന്‍റെ പാതയിൽ ചില വ്യതിയാനം ഉണ്ടായി. ഞങ്ങൾ ഈ ഡാറ്റ വിശകലനം ചെയ്‌ത് വരികയാണ്. വിശദീകരണവുമായി ഉടൻ എത്തും”; വി നാരായണൻ പറഞ്ഞു.

തുടർച്ചയായ രണ്ടാം തവണയാണ് മൂന്നാം ഘട്ടത്തിൽ പിഎസ്‌എൽവി തിരിച്ചടി നേരിട്ടത്. മൂന്നാം ഘട്ടത്തിന്‍റെ തുടക്കത്തിൽ വിക്ഷേപണ വാഹനം ശരിയായ ദിശയിലായിരുന്നെങ്കിലും, അവസാനത്തിൽ തടസ്സങ്ങൾ നേരിട്ടതായാണ് ഇസ്രോ അറിയിച്ചത്. പിഎസ്എൽവിയുടെ 64-ാമത്തെ പറക്കലാണ് ഇത്. കഴിഞ്ഞ വർഷത്തെ പരാജയത്തിന് ശേഷമുള്ള പിഎസ്‌എൽവിയുടെ ആദ്യ വിക്ഷേപണമാണ് വീണ്ടും പരാജയപ്പെട്ടത്. അതേസമയം മൂന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കാനായോ, പരാജയപ്പെട്ടോ എന്ന് ഐഎസ്‌ആർഒ സ്ഥിരീകരിച്ചിട്ടില്ല. റോക്കറ്റിന്‍റെ മൂന്നാം ഭാഗം വേർപ്പെട്ട ശേഷം സാങ്കേതികപ്രശ്‌നം ഉണ്ടാവുകയും, മൂന്നാം ഘട്ടത്തിന്‍റെ അവസാനത്തിൽ സഞ്ചാരപാത മാറുകയുമായിരുന്നു. വിവരങ്ങൾ വിശകലനം ചെയ്‌ത് വരികയാണെന്നാണും, കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം പുറത്തുവിടുമെന്നുമാണ് ഇസ്രോ അറിയിച്ചത്.

ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍

ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; യുഎഇയിൽ സ്കൂളുകളിലെ പരീക്ഷകൾ മാറ്റി

ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ സ്കൂളുകളിലെ പരീക്ഷകൾ...

ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം ഗൾഫ് മേഖലയിൽ കനത്തതോടെ അതീവ ജാഗ്രതയിൽ ആണ് യു എ ഇ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു...

യുഎഇയിൽ മൂന്ന് ദിവസത്തേക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ഗൾഫ് രാജ്യങ്ങളിൽ ഇറാന്‍റെ പ്രത്യാക്രമണം കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 'വർക്ക്...

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിതുയർത്തിയ മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം പൂർത്തിയായി. ഒരു നാട് മുഴുവൻ ഒലിച്ചുപോയ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ...

വ്യോമഗതാഗതം നിലച്ച് ഗൾഫ് മേഖല, ഇന്ത്യയിൽ നിന്നും ഇന്ന് 444 സർവീസുകൾ റദ്ദാക്കി

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വ്യോമഗതാഗതം സ്തംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ ഇറാനും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിദേശ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ന് 444 സർവീസുകൾ കൂടി...

ദോഹയിലും വീണ്ടും സ്ഫോടനം, ദുബായിൽ സ്ഫോടന ശബ്ദങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളെന്ന് അധികൃതർ

ഇറാന്റെ തിരിച്ചടിയുടെ ഭാഗമായി ദുബായിലും ദോഹയിലും വീണ്ടും സ്ഫോടനങ്ങൾ നടന്നു. ഇതുവരെ ഇറാന്റെ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയും ദുബായിലെ പലയിടങ്ങളിലും സ്ഫോടനസമാനമായ...

ഭീതിയിൽ ഗൾഫ് മേഖല, ഇറാൻ ആക്രമണം തുടരുന്നു, ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം

ഇറാന്‍റെ തിരിച്ചടി ഗള്‍ഫില്‍ തുടരുകയാണ്. ഇറാന്‍ മിസൈലുകള്‍ നിര്‍വീര്യമാക്കിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും ജനവാസമേഖലകളിലേക്ക് ആണ് ആക്രമണം...