കള്ളപ്പണക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജെയിന് കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. സത്യേന്ദർ ജെയിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹിയിലെ ആരോഗ്യ, ജയിൽ മന്ത്രിയായിരുന്ന ജെയിൻ മാർച്ച് ഒന്നിന് ഡൽഹി സർക്കാരിന്റെ കാബിനറ്റ് മന്ത്രി സ്ഥാനം വെച്ചിരുന്നു.
സത്യേന്ദര്‍ ജെയിന്‍ സ്വാധീനമുള്ള വ്യക്തിയാണെന്നും സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കേസിൽ മറ്റ് രണ്ട് പേരുടെ ഹർജിയും കോടതി തള്ളി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 109-ാം വകുപ്പ്, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം 2017 ഓഗസ്റ്റ് 24-ന് സത്യേന്ദർ ജെയിനും മറ്റുള്ളവർക്കുമെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) കേസ് രജിസ്റ്റർ ചെയ്തു. 2022 മെയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജെയിനെ അറസ്റ്റ് ചെയ്തത്. 1.68 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസാണ് ഇവർക്കെതിരെ ഫയൽ ചെയ്തിട്ടുള്ളത്.