പാക്കിസ്ഥാനിൽ മിന്നൽ പ്രളയത്തിൽ മരണം 300 കടന്നു

ഇസ്ലാമബാദ്: മിന്നൽ പ്രളയത്തിൽ ദുരന്തമുഖമായി പാക്കിസ്ഥാൻ. തുടർച്ചയായി ഉണ്ടായ കനത്ത മഴയിൽ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബുണർ ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ മാത്രം 157 മരിച്ചതായാണ് റിപ്പോർട്ട്. മൺസൂൺ മഴ ശക്തമായതിന് പിന്നാലെ ഉണ്ടായ മിന്നൽ പ്രളയത്തിൽ ആണ് പാക്കിസ്ഥാന്റെ വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വയിലെ മലയോര മേഖലയിൽ നൂറുകണക്കിന് ജീവൻ നഷ്ടമായത്. ഗ്രാമവും വീടും റോഡും ഒന്നാകെ ഒഴുകിപ്പോയി. 74 ലേറെ വീടുകൾ ആണ് പ്രളയത്തിൽ തകർന്നത്. പ്രളയം ബാധിച്ച 9 ജില്ലകളിൽ ആയി 2000 രക്ഷാപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ 2022 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 1700 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.

രക്ഷാപ്രവ‍ർത്തനത്തിനിടെ ഹെലികോപ്ടർ തകർന്ന് അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. 120 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. വൻ നാശനഷ്ടമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിൽ പാക് അധീന കശ്മീരിൽ 9 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിൽ 9 പേർ മരിച്ചതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ മലവെള്ളപ്പാച്ചിൽ റോഡുകളടക്കം ഒഴുകിപ്പോയതോടെ ഒറ്റപ്പെട്ട് പോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് റിപ്പോർട്ടുകൾ.

15 ദിവസം കൂടി മൺസൂൺ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. നിരവധി മേഖലകളിൽ ദുരന്ത മേഖലകളായാണ് കാലാവസ്ഥാ വിഭാഗം വിശദമാക്കുന്നത്. വലിയ ശബ്ദത്തോടെ പർവ്വതം ഒഴുകിയെത്തിയെന്നാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ നിൽക്കുന്ന ഭാഗം മുഴുവൻ കുലുങ്ങിയെന്നാണ് മറ്റൊരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞത്. നിമിഷ നേരത്തിനുള്ളിൽ നിന്ന സ്ഥലത്തേക്ക് വെള്ളം ഒലിച്ചെത്തിയെന്നും ഇവ‍ർ പറയുന്നത്.

ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ

രോഹിത് ശർമയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. 2027ലെ ഏകദിന ലോകകപ്പ് മുൻപിൽ കണ്ടാണ് ഗില്ലിന് ക്യാപ്റ്റൻസി നൽകിയത് എന്നാണ് സെലക്ടർമാരുടെ വിശദീകരണം....

ഉത്തർപ്രദേശിൽ പിടികിട്ടാപ്പുള്ളിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ പിടികിട്ടാപ്പുള്ളി ആയ മെഹ്താബിനെ പോലീസ് വെടിവെച്ച് കൊന്നു. മുസാഫർനഗറിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 2 പോലീസുകാർക്ക് പരുക്കേറ്റു. 18 കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മെഹ്താബ്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് നേരത്തെ...

ഫ്ലൈ ​ദു​ബൈ വി​മാ​ന​ങ്ങ​ളി​ൽ പ​വ​ർ ബാ​ങ്കി​ന്​ നി​യ​ന്ത്ര​ണം

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനായ ഫ്ലൈ ​ദു​ബൈ വി​മാ​ന​ങ്ങ​ളി​ലും പ​വ​ർ ബാ​ങ്കി​ന്​ നി​യ​ന്ത്ര​ണം ഏർപ്പെടുത്തി. ഒ​ക്​​ടോ​ബ​ർ മു​ത​ൽ വി​മാ​ന​ത്തി​ന​ക​ത്ത്​ പ​വ​ർ ബാ​ങ്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ ചെ​ക്ക്​...

പലസ്തീൻ ഐക്യദാർഢ്യം, മൈം ഷോ പൂർത്തിയാകും മുമ്പ് കർട്ടൻ താഴ്ത്തി; കാസർകോട് സ്കൂൾ കലോത്സവം നിർത്തിവെച്ചു

കാസർകോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ പൂർത്തിയാക്കാൻ അനുവദിക്കാതെ സ്കൂൾ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവമാണ് മാറ്റി വെച്ചത്. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ...

കരൂർ അപകടം; വിജയ്‌യുടെ കാരവാൻ പിടിച്ചെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്

കരൂർ അപകടത്തിൽ ടി വി കെ അധ്യക്ഷൻ വിജയ്യുടെ കാരവാൻ പിടിച്ചെടുക്കണം എന്നും കാരവാന് ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവ്. കരൂരിൽ നടന്ന ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ...

സംസ്ഥാനത്ത് പേ വിഷബാധ മരണം, ഈ വര്‍ഷം ജൂലൈ വരെ പേവിഷബാധ മൂലം മരിച്ചത് 23 പേര്‍

പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് ഇന്ന് തലസ്ഥാനത്ത് ആദരം

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ഇന്ന് ആദരിക്കും. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്, ഗ്രാമിന് 10,945 രൂപ

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കൂടി. ഗ്രാമിന് വില 10,945 രൂപയിലെത്തി. ഇന്നലെ 10,865 രൂപയായിരുന്നു. ഒരു പവൻ സ്വർണം വാങ്ങാൻ 87,560 രൂപ നൽകണം. ഗ്രാമിന് 80 രൂപയും പവന് 640...