മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരായി പ്രകടനം നടത്തിയ സംഭവത്തിൽ കുറ്റവാളികളുടെ വധശിക്ഷ പരിഗണനയിലെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്. വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിന് പിന്നാലെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ അതിക്രമത്തിനെതിരെ പ്രതികരിച്ചതോടെ കൊല്ലപ്പെട്ടു. സംഭവത്തെ വിമര്‍ശിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രംഗത്തെത്തി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമെന്നാണ് അദ്ദേഹം സംഭവത്തെ വിമര്‍ശിച്ചത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ വീഡിയോയ്‌ക്കെതിരെ പ്രതികരിച്ചു. സംഭവത്തെ അപലപനീയവും മനുഷ്യത്വരഹിതവുമാണെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ വിളിച്ച് പറഞ്ഞതായും സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം വീഡിയോയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ഇത് അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് സുപ്രീംകോടതിയെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.
ബുധനാഴ്ചയാണ് കലാപകാരികൾ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ പ്രകടനം നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നത്. പോലീസില്‍ നല്‍കിയ പരാതിയില്‍ കാംഗ്പോപി ജില്ലയിലാണ് സംഭവം നടന്നത്. ജൂണ്‍ 21 ന് തൗബാല്‍ ജില്ലയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അജ്ഞാതര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസെടുത്തു. മൂന്ന് സ്ത്രീകളെയും വസ്ത്രങ്ങള്‍ അഴിക്കാന്‍ നിര്‍ബന്ധിക്കുകയും ജനക്കൂട്ടത്തിന് മുന്നില്‍ നഗ്‌നരാക്കുകയും ചെയ്തുവെന്ന് എഫ്ഐആറില്‍ പറയുന്നു. രണ്ട് മാസം മുൻപ് നടന്ന ക്രൂരതയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ മണിപ്പുർ വിഷയത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. മണിപ്പൂരില്‍ മേയ് 3 ന് നടന്ന ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിന്’ പിന്നാലെയാണ് സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇത് മെയ്‌തേയ് സമുദായത്തിന്റെ പട്ടിക വര്‍ഗ്ഗ (എസ്ടി) പദവി ആവശ്യത്തിനെതിരെ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്