മേയറുടെ സമീപനത്തിൽ സിപിഎമ്മിന് അതൃപ്തി, രാഷ്ട്രീയപരമായ പുതിയ നീക്കങ്ങൾ ഉണ്ടായേക്കാം

തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ സമരം അവസാനിച്ചെങ്കിലും മേയർ ആര്യ രാജേന്ദ്രന്റെ സമീപനത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. കത്ത് വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടയിൽ വിവാദ പരാമർശം നടത്തിയ ഡി ആർ അനിലിന്റെ രാജിയിലൂടെ പ്രതിപക്ഷ സമരനടപടികൾ അവസാനിച്ചെങ്കിലും മേയറുടെ കാര്യത്തിൽ കോടതിവിധി അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാം എന്ന് ചർച്ച സമ്മതിച്ചത് പാർട്ടിക്ക് ഉണ്ടായ അതൃപ്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മന്ത്രിമാരായ എം. ബി.രാജേഷ്,വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഒന്നാംഘട്ട ചർച്ചയും രണ്ടാംഘട്ട ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് അനിലിനെ രാജിവെപ്പിച്ചു കൊണ്ട് പ്രതിപക്ഷ സമരം അവസാനിപ്പിക്കാൻ സിപിഎം തയ്യാറായത്.

തിരുവനന്തപുരത്ത് സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ ഒന്നാണ് കോർപ്പറേഷന്റെ കത്ത് വിവാദം. രണ്ടു മന്ത്രിമാർ ഉൾപ്പെട്ട ചർച്ച രണ്ട് വട്ടവും പരാജയപ്പെട്ടിരുന്നു. മൂന്നാംഘട്ട ചർച്ചയും പരാജയപ്പെട്ടാൽ യുഡിഎഫ് ബിജെപി തുടങ്ങിയവർ സമരവുമായി മുന്നോട്ടുപോകുമെന്നും അങ്ങനെ പോയാൽ അത് പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്നും മനസ്സിലാക്കിയാണ് സിപിഎം പുതിയൊരു നീക്കത്തിന് തയ്യാറായത്. ജനുവരി 6ന് നഗരസഭവളയലും ജനുവരി 7ന് നഗരസഭ പരിധിയിൽ ഹർത്താലും ബിജെപി പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഡി. അനിലിനെ രാജിവെപ്പിച്ചുകൊണ്ട് സിപിഎം പ്രതിപക്ഷ സമരം അവസാനിപ്പിക്കുന്നത്. മേരുടെ രാജി സമവായത്തിൽ എത്താത്തതാണ് ആദ്യ രണ്ട് ചർച്ചകളുടെയും പരാജയകാരണം. മൂന്നാമത് ഒരു ചർച്ച കൂടി പരാജയപ്പെട്ടാൽ സിപിഎമ്മിന് ഉണ്ടായേക്കാവുന്ന പ്രതിസന്ധി മുന്നിൽകണ്ടാണ് മേയറുടെ കാര്യത്തിൽ കോടതിവിധി അനുസരിച്ച് തീരുമാനമെടുക്കാമെന്ന് സമവായ ചർച്ചയിൽ സമ്മതിച്ചത്. മേയറുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളിൽ പാർട്ടിക്ക് മതിപ്പ് ഉണ്ടെങ്കിലും മേയറുടെ പേരിൽ ഉണ്ടായ കത്ത് വിവാദം പാർട്ടിയിൽ അതൃപ്‌തി ഉണ്ടാക്കിയിട്ടുണ്ട്. 56 ദിവസം നീണ്ട സമരം തുടരുന്നത് ജനവികാരം പാർട്ടിക്കെതിരായിതിരിക്കുമെന്ന് സിപിഎം തിരിച്ചറിഞ്ഞിരുന്നു. നാൾക്ക് നാൾ സമരം ശക്തിപ്പെട്ടതോടെയാണ് സർക്കാർ ചർച്ചയ്ക്ക് നിർബന്ധിതമായത്.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...