രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,112 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ചികിത്സയിലുള്ളവരുടെ എണ്ണം 67,806 ആയി. 29 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,31,329 ആയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദൈനംദിന കോവിഡ് സ്ഥിരീകരണ നിരക്ക് 7.03 ശതമാനവും പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് 5,.43 ശതമാനവുമാണ്. രോഗമുക്തി നിരക്ക് 98.66 ശതമാനം. മരണനിരക്ക് 1.18 ശതമാനം. ഇതുവരെ 4.48 കോടി പേർക്കാണ് രോഗം ബാധിച്ചത്.